ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും.

ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞു എന്ന് മനസ്സിലാക്കിയാൽ തന്നെ അതിൽ മറ്റൊരു കാര്യമാണ് ഹൃദ്രോഗി കൂടിയായി എന്ന് ഉള്ളത്. കാരണം പ്രമേഹത്തിന്റെ അടുത്ത് സ്റ്റെപ്പ് എന്ന് പറയുന്നത് ഹൃദ്രോഗമാണ്. പ്രമേഹം കഴിഞ്ഞാൽ അത് ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി പിടിച്ചെടുക്കുന്നു. അതുകൊണ്ടാണ് പ്രമേഹം നിയന്ത്രിക്കുക എന്ന പല ആളുകളോടും പറയുന്നത്. പ്രമേഹ രോഗികൾ കഴിക്കുന്ന മരുന്ന്മേ ഒരിക്കലും പ്രമേഹം മാറുന്നതിനല്ല അതിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും അത് മറ്റവയവങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ്. എവിടെയെല്ലാം രക്ത ധമനികൾ ഉണ്ടോ അവിടെയെല്ലാം കേടുപാട് ഉണ്ടാക്കുക എന്നതാണ് പ്രമേഹം എന്ന രോഗത്തിന്റെ കുഴപ്പം.

മസ്തിഷ്കമോ, ജനനേന്ദ്രിയങ്ങളും, കൈകാലുകളും, ഹൃദയമോ, വൃക്കയോ ഏത് അവയവത്തിൽ വേണമെങ്കിലും ആകാം. പ്രമേഹം ശരീരത്തിന്റെ പല അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് ചികിത്സയിലൂടെയും മരുന്നുകളുടെയും പ്രമേഹത്തിന് നിയന്ത്രിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പ്രമേഹരോഗിക്ക് രണ്ടു തരത്തിലാണ് കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്. മൈക്രോ വാസ്കുലർ കോംപ്ലിക്കേഷൻസും മാക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ്.

പ്രമേഹം ചെറിയ രക്തധമനികളെ ബാധിക്കുന്നതാണ് മൈക്രോമാസ്കുലർ. വലിയ രക്തക്കുഴലുകളെ ബാധിക്കുന്നതാണ് മാക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ്. എന്തുതന്നെയായാലും ശരീരത്തെ നെഗറ്റീവ് ആയി ബാധിക്കുന്നു എന്നുള്ളത് ഒരു സത്യാവസ്ഥയാണ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗത്തെ എത്രത്തോളം നിയന്ത്രിക്കാൻ സാധിക്കുന്ന അത്രത്തോളം നമ്മൾ മരണത്തിൽ നിന്നും അകലുന്നു. ജീവിതശൈലിലും, വ്യായാമത്തിലും, ഭക്ഷണത്തിലും എല്ലാം പ്രത്യേകം ഒരു ഊന്നൽ കൊടുത്താൽ തന്നെ ഇതിനെ നിയന്ത്രിക്കാവുന്നതാണ് . ഇതിലൂടെ ശരീരത്തിന്റെ പല അവയവങ്ങളെയും രക്ഷിക്കാൻ സാധിക്കുന്നു.