നിങ്ങൾക്ക് സൈനസൈറ്റിസ് വന്നിട്ടുണ്ടോ? ഇത് വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നോ.

നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടുള്ള ഒരു അവസ്ഥ ആയിരിക്കും സൈനസൈറ്റിസ് എന്നത്. ശ്വാസം മുട്ട്, കഫംകെട്ട് എന്നിവ വരുമ്പോൾ മുഖത്തിന്റെ പലഭാഗത്തും ആയി കഫം കെട്ടിനിൽക്കുന്ന അവസ്ഥ തോന്നുന്നു. തലയിലും തൊണ്ടയിലുംഎല്ലാം കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ തോന്നുന്നത്.ഇത്തരം അവസ്ഥയെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. നമ്മുടെ മൂക്കിന്റെയും തലയുടെയും ഇടയിലുള്ള അസ്ഥികൾക്കിടയിൽ കാണുന്ന ശൂന്യമായ സ്ഥലങ്ങളെയാണ് സൈനസുകൾ എന്ന് പറയുന്നത്. ഈ ഗ്യാപ്പുകളിൽ എന്തെങ്കിലും ബാക്ടീരിയകൾ വഴിയാ മറ്റോ ഇൻഫെക്ഷൻസോ വേദനകളും വരുമ്പോഴാണ് ഇതിനെ സൈനസൈറ്റിസ് എന്ന് പറയുന്നത്. ഈ അറകളെല്ലാം കഫം വന്നു തുടങ്ങി, അവിടെ ബാക്ടീരിയകൾ നിറയുകയും അതുവഴി ഇൻഫെക്ഷൻ ഉണ്ടാവുകയും ആണ് ചെയ്യുന്നത്.

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം കൊണ്ടാണ് പ്രധാനമായും സൈനസൈറ്റിസ് വരുന്നത്. ചൂടിൽ നിന്നും പെട്ടെന്ന് എനിക്ക് മഴയിലേക്ക് മാറുകയോ, അല്ലെങ്കിൽ തണുത്ത കാലാവസ്ഥയിൽ നിന്ന് പെട്ടെന്ന് ചൂടിലേക്ക് മാറുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.മുഖത്തിന്റെ ഏതു ഭാഗത്തുള്ള സൈനസിലാണ് അണുബാധ വരുന്നതെങ്കിൽ ആ ഭാഗത്തായിരിക്കും വേദന അനുഭവപ്പെടുന്നത്. തലയിലെ ഭാഗത്തായിരിക്കും ചിലർക്ക് വേദന അനുഭവപ്പെടുന്നത് ചിലർക്ക് മൂക്കിനായിരിക്കും വേദന വരുന്നത്. അന്തരീക്ഷ മലിനീകരണം കൊണ്ടോ.

അല്ലെങ്കിൽ മൂക്കിന്റെ ഘടനയിലുള്ള വ്യത്യാസംകൊണ്ട്, സ്ഥിരമായി ജലദോഷം വരുന്നവരിലും ഇത്തരം സൈനസൈറ്റിസ് കാണാറുണ്ട്. ഇതിനെ തരണം ചെയ്യാനും പലരീതിയിലും നമുക്ക് ശ്രമിക്കാം. തണുപ്പുള്ള കാലാവസ്ഥയിൽ പരമാവധിയും ഒഴിഞ്ഞു നിൽക്കുക അല്ലെങ്കിൽ അതിനുവേണ്ട മുൻകരുതലുകൾ എടുക്കുക. ഇളം ചൂടുള്ള വെള്ളത്തിലെപ്പോഴും കുളിക്കാൻ ശ്രമിക്കുക. തണുത്ത ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.