പനി, കഫക്കെട്ട്, ജലദോഷം മൂലം ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട്പ്ര,ത്യേകിച്ച് കോവിഡിന് ശേഷം. ഒരുപാട് നാൾ നീണ്ടുനിൽക്കുന്ന പനിയോ ആ പനി വിട്ടു മാറിപ്പോയാലും കഫക്കെട്ടും ചുമയും മാറാത്ത അവസ്ഥയോ ഇപ്പോൾ സ്ഥിരമായി കണ്ടുവരുന്നു. കുട്ടികൾക്കാണെങ്കിലും പനിയൊക്കെ കഫക്കെട്ട് വന്നാൽ മാറിയതിനു ശേഷം സ്കൂളിൽ പോയി രണ്ടു ദിവസം കഴിയുമ്പോഴേക്കും വീണ്ടും തുടങ്ങുന്നു. ഇത് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. കുട്ടികൾക്ക് രോഗ പ്രതിരോധശേഷി കുറവുമൂലവും അതുപോലെതന്നെ രോഗമുള്ള കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് മൂലമാണ് ഇത്തരം പനികൾ വേഗം വേഗം വരുന്നത്. ഏറ്റവും സാധാരണമായി നമുക്ക് ചെയ്യാവുന്ന ഒരു മാർഗമാണ് ആവി പിടിക്കുക എന്നത്. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം പിടിക്കുന്നത് ഏറ്റവും ഉത്തമമാണ്. ഇത്തരത്തിൽ ആവി പിടിക്കുന്നതുപോലെ കഫം ഇളകി വരുന്നു.
നന്നായി വെള്ളം കുടിക്കുക, തിളപ്പിച്ചാറിയ വെള്ളം പരമാവധി കുടിക്കുക. പൊടിപടലങ്ങളിൽ നിന്നും അകന്നുനിൽക്കുക. തണുത്ത കാറ്റാടിച്ചുള്ള ദൂരയാത്രകൾ ഒഴിവാക്കുക. തണുത്ത ഭക്ഷണം കഴിക്കാതിരിക്കുക. ചൂടോട് കൂടിയ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യങ്ങളാണ്. സൂപ്പർ മാർക്കറ്റുകളിൽ നിന്നും മെഡിക്കൽ ഷോപ്പ് സ്വന്തമായി മരുന്നുകൾ വാങ്ങിച്ച് കഴിക്കാതെ, ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അവ ഉപയോഗിക്കുക. തുളസീ നീയെ ഒരു സ്പൂണിലെ ഹൃദയം സമം ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് പോലുള്ള രോഗങ്ങൾ മാറാൻ നല്ലതാണ്. അതുപോലെതന്നെയാണ് ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത്. പനിക്കൂർക്കയുടെ ഇല വാട്ടി പിഴിഞ്ഞ് അതിൽ സമം തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.