നിങ്ങൾ ഒരു കൊളസ്ട്രോൾ രോഗി ആണോ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.

ശരീരത്തിന് അടങ്ങിയിരിക്കുന്ന ഒരു കൊഴുപ്പാണ് കൊളസ്ട്രോൾ. ശരിക്കും ശരീരത്തിന് പൂർണ്ണമായും ദോഷം ചെയ്യുന്ന ഒന്നല്ല. എന്നാൽ അളവിൽ കൂടുതൽ ആകുമ്പോഴും അതിന്റെ ചീത്ത വശങ്ങൾ വന്ന് ചേരുമ്പോഴും ആണ് ശരീരത്തിന് ദോഷകരമായി മാറുന്നത്. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ബിത്തി ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ള ഒരു ധാതുവാണ് കൊളസ്ട്രോൾ. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ പല വൈറ്റമിൻസും ഹോർമോണുകളും ഉണ്ടാക്കുന്നതിന് കൊളസ്ട്രോൾ അനിവാര്യമായ ഘടകമാണ്. ശരീരത്തിൽ ബാഡ് കൊളസ്ട്രോൾ കൂടുമ്പോഴാണ് അത് ദോഷകരമായ മാറുന്നത്. കൊളസ്ട്രോളജി തന്നെ പലതരം ഘടകങ്ങളും അടങ്ങിയിരിക്കുന്നു ഇവ അളവിൽ കൂടുതലായി കൂടുമ്പോഴാണ് ദോഷകരമായി ബാധിക്കുന്നത്.

പാരമ്പര്യമായി ചില ആളുകൾക്ക് കൊളസ്ട്രോൾ ഉണ്ടാകാറുണ്ട്. കൊഴുപ്പ് അടങ്ങിയ ഭക്ഷണം അധികമായി കഴിക്കുമ്പോൾ ഈ അധികം വരുന്ന കൊഴുപിനെ ശരീരം കൊളസ്ട്രോൾ ആയി മാറ്റുന്നു. ഇത് ശരീരത്തിലെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനെ കാരണമാകുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ കൂടുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഡാമേജ് ഉണ്ടാകാൻ കാരണമാകുന്നു. ഫാറ്റി ലിവർ, കിഡ്നി സംബന്ധമായ രോഗങ്ങൾ അങ്ങനെ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. രക്തത്തിൽ കൊളസ്ട്രോളിന് അളവ് കൂടുന്നത് മൂലം രക്തക്കുഴലുകളിൽ പ്ലാക്കുകൾ അല്ലെങ്കിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാക്കുന്നു. ഇത് രക്തം സുഗമമായി ഒഴുകുന്നത് തടയുന്നു. ഇത്തരത്തിൽ വലിയ കുഴലുകളെ മാത്രമല്ല ചെറിയ രക്തക്കുഴലുകളെ പോലും ബാധിക്കുന്നത് വഴിയാണ് ഹാർട് അറ്റാക്ക് പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണരീതിയിലും വരുത്തുന്ന മാറ്റങ്ങൾ വഴി ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്നും രക്ഷനേടാവുന്നതാണ്.