ഇൻസുലിൻ എടുക്കുന്നവർ ശ്രദ്ധിക്കുക. ഇത് നിങ്ങൾ അറിയാതെ പോകരുത്.

ഇന്നും പല ആളുകൾക്കും ഇൻസുലിൻ എടുക്കുക എന്ന് പറഞ്ഞാൽ അതിനെ ഭയത്തോടെ കൂടി കാണുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇൻസുലിൻ എടുക്കുക എന്നത് ശരീരത്തിൽ ഇൻസുലിന്റെ അളവ് കുറയുമ്പോൾ, അത് പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ്. ഏത് പ്രമേഹത്തിന്റെ ആരംഭഘട്ടത്തിലെ ചെയ്യുന്നതു വഴി ചിലപ്പോൾ പ്രമേഹം തന്നെ മാറുന്നതിന് ഇത് ഉപകാരപ്പെടുന്നു. ജുവനയിൽ ഡയബറ്റിക് ഷുഗർ എന്ന അവസ്ഥയെ മറികടക്കുന്നതിന് ഇൻസുലിൻ എടുക്കുക നിർബന്ധമായിട്ടുള്ള കാര്യമാണ്. കൊച്ചു കുട്ടികളിൽ ഇൻസുലിൻ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ജൂവനയിൽ ഡയബറ്റിക് ഷുഗർ. ഇൻസുലിൻ ഇല്ലാതെ ശരീരത്തിന് നോർമലായി പ്രവർത്തിക്കാൻ സാധിക്കില്ല.

പ്രമേഹം ഏറ്റവും നല്ല രീതിയിൽ നിയന്ത്രിക്കുന്നതിന് ഇൻസുലിനും ഇൻസുലിനോടൊപ്പം തന്നെ മെറ്റ്ഫോമിൻ പോലെയുള്ള മരുന്നുകളും കഴിക്കുന്നത് ഉത്തമമാണ്. എടുക്കുക വലിയ പ്രമേഹത്തിന്റേതായ പല കോംപ്ലിക്കേഷൻസും മാറിക്കിട്ടുന്നു. ഈ ഇൻസുലിൻ മരുന്നുകൾ സൂക്ഷിച്ചു വയ്ക്കേണ്ടത് ഫ്രിഡ്ജിന്റെ ഡോറിലാണ്. ഉപയോഗത്തിനായി എടുക്കുന്ന സമയത്ത് കൈകളിൽ ചെറുതായി ഉരുട്ടി ബോഡി ടെമ്പറേച്ചറിലേക്ക് മാറ്റുക. ഇങ്ങനെ ചെയ്യുന്നത് വഴി ഇൻസുലിൻ എടുക്കുമ്പോൾ ഉള്ള വേദനയും കുറഞ്ഞു കിട്ടുന്നു. ഈ ഇൻസുലിൻ ശരീരത്തിൽ എടുക്കുന്നതിന് പ്രാകൽബ്യം ഒന്നും ആവശ്യമില്ല. അതുകൊണ്ട് തന്നെ എത്ര വയസ്സായ ആളുകൾക്കും ഒന്ന് രണ്ട് പ്രാവശ്യം പറഞ്ഞു കൊടുക്കുന്നത് വഴി സ്വന്തമായി സ്വന്തം ശരീരത്തിൽ എടുക്കാൻ സാധിക്കുന്നു. ഇപ്പോൾ മോഡൽ മെഡിസിനിൽ 24 മണിക്കൂറും ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള ഇൻസുലിൻ ലഭ്യമാണ്. അതുകൊണ്ടുതന്നെ ദിവസത്തിൽ ഒരു തവണ മാത്രം ഇത് ഉപയോഗിച്ചാൽ മതിയാകും.