നല്ല ഉറക്കം കിട്ടാത്തതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതൊന്നു കേൾക്കൂ.

നല്ല ഉറക്കമാണ് എല്ലാം മരുന്നുകളെക്കാളും ഏറ്റവും വലിയ മരുന്ന്. പലർക്കും ലഭിക്കാത്തതും അത് തന്നെയാണ്. നന്നായി ഉറങ്ങാൻ സാധിച്ചാൽ നമ്മുടെ ടോട്ടൽ എനർജി തന്നെ കൂടുന്നു. ഏതുകാര്യം ചെയ്യാനും ഒരു ഊർജ്ജം തോന്നിക്കുകയും, പഠിക്കാൻ ആയാലും, ജോലി ചെയ്യാനായാലും, രാവിലെ ഒരു ഫ്രഷ്നസ് തോന്നാൻ ആയാലും ഉറക്കം കൊണ്ട് സാധിക്കുന്നു. നമ്മുടെ ഉറക്കം ദഹനപ്രക്രിയയും തമ്മിൽ ഒരുപാട് ബന്ധപ്പെട്ടിട്ടുണ്ട്. ഉറക്കത്തിന് നമ്മൾ സഹായിക്കുന്ന ഒരു ഹോർമോണാണ് മേലാടോൺ. ഇത് പ്രവർത്തിപ്പിക്കപ്പെടുന്നത് ബ്രയിനിലാണ്. മേലാടോന്റെ കുറവ് വരുമ്പോൾ അതിന് നമ്മൾ പല സപ്ലിമെന്റുകളും എടുക്കാറുണ്ട് എന്നാൽ ഇതൊരു ശാശ്വതമായ പരിഹാരമല്ല. ചെറുകുടലിലെ ഒരു കോശത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് സെറോട്ൻട്ടോൺ എന്ന ഹോർമോൺ ദഹന വ്യവസ്ഥയിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ നിന്നുമാണ് മേലാട്ടോൺ എന്ന ഹോർമോൺ ബ്രെയിനിൽ പ്രവർത്തിക്കുന്നത്.

അതുകൊണ്ടുതന്നെ ദഹനപ്രക്രിയയിൽ എന്തെങ്കിലും വ്യത്യാസം വരുമ്പോൾ അത് ബ്രയിനിലെ മേലാടോൺ ഹോർമോണിനെ ബാധിക്കുകയും ഉറക്കം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.ഒരുപാട് സ്ട്രെസ്സ് ഉണ്ടാകുന്നതും, മലബന്ധം ഉണ്ടാകുന്നതും, വിരശല്യം ഉണ്ടാകുന്നതും എല്ലാം ഉറക്കം നഷ്ടപ്പെടുത്തുന്നതിന്റെ കാരണങ്ങളായി മാറുന്നു. അശ്വഗന്ധ എന്ന ഒരു നാടൻ ചെടി ഇത്തരം ബുദ്ധിമുട്ടുകളെ കുറക്കുന്നതിന് സഹായിക്കുന്നതായി കണ്ടുവരുന്നു. നല്ല ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി നമ്മുടെ ദഹന വ്യവസ്ഥയെ ഹെൽത്തിയാക്കി വയ്ക്കുക. നാരുകൾ നന്നായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നന്നായി കഴിക്കാൻ ശ്രമിക്കുക. പ്രോ ബയോട്ടിക് ആയിട്ടുള്ള ഭക്ഷണങ്ങളും കഴിക്കുക. നല്ല ഭക്ഷണ രീതിയും നല്ല ജീവിതരീതിയും വഴി നമ്മുടെ ദഹന വ്യവസ്ഥയെയും അതുവഴി നമ്മുടെ ഉറക്കത്തിനെയും നോർമ കൊണ്ടുപോകാൻ സാധിക്കും.