മൈഗ്രേൻ എന്നത് ഞരമ്പുകളെ ബാധിക്കുന്ന ഒരുതരം വേദനയാണ്. തലയുടെ ഒരു സൈഡിലാണ് പ്രധാനമായും കാണാറ് ചില ആളുകൾക്ക് രണ്ട് സൈഡിലും കാണാറുണ്ട്. തലവേദന എന്ന പേരിൽ ഒരു സ്കാനിംഗ് നടത്തുന്നത് കൊണ്ട് ഒരു ലക്ഷണങ്ങളും കാണാതെ പോകുന്നു കാരണം ഇത് സ്കാനിങ്ങിൽ ഒരിക്കലും കാണുകയില്ല. ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. മൈഗ്രൈൻ വരുന്നതിനു മുൻപ് തന്നെ അതിന്റെ ലക്ഷണങ്ങൾ അവരിൽ പ്രത്യക്ഷപ്പെടാറുണ്ട് അവർക്ക് തിരിച്ചറിയാൻ സാധിക്കാറുണ്ട്. കണ്ണുകളുടെ മങ്ങിച്ച, അല്ലെങ്കിൽ പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം പോലെ തോന്നുക ഇതെല്ലാം ഇതിന്റെ മുൻ ലക്ഷണങ്ങളാണ്. ശക്തമായ തലവേദനയായി മാറുമ്പോൾ ചിലർക്ക് ഓക്കാനം ശർദ്ദി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക് ശബ്ദങ്ങൾ കേൾക്കുമ്പോൾ ഇറിറ്റേഷൻ ഉണ്ടാകും, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തോന്നും.
അന്ന് നല്ലവണ്ണം ഉറങ്ങി എഴുന്നേറ്റാൽ, അല്ലെങ്കിൽ ഒന്ന് ശർദ്ദിച്ചു കളഞ്ഞാലോ ചിലർക്ക് ഒരു ആശ്വാസം കിട്ടാറുണ്ട്. ഈ മൈഗ്രേൻ തലവേദനയെ പ്രലോഭിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. ചില ആളുകൾക്ക് വെയിലത്ത് നടക്കുമ്പോൾ ആയിരിക്കും, ചിലർക്ക് ഭയങ്കരമായ സ്ട്രെസ്സ് ഉണ്ടാകുമ്പോൾ, സമയത്ത് ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഉണ്ടാകുന്നു, ഉറക്കം ശരിയായ രീതിയിൽ ആകാത്തത് കൊണ്ടും ചിലർക്ക് മൈഗ്രേൻ വരാം. ഇങ്ങനെയൊക്കെ ഉള്ള സാഹചര്യത്തിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിന്നെ നല്ലവണ്ണം പച്ചക്കറികൾ ഉൾപ്പെടുത്തിയിട്ടുള്ള നല്ലൊരു ഡയറ്റ് ഫോളോ ചെയ്യുന്നത് നന്നായിരിക്കും. ചായ, കാപ്പി, ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, അജിനോമോ ഭക്ഷണപദാർത്ഥങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുന്നതിലൂടെ ഈ തലവേദനയുടെ കാഠിന്യം കുറയ്ക്കാൻ സാധിക്കും.