അണ്ഡശയ ക്യാൻസർ, തിരിച്ചറിയാം തുടക്ക ലക്ഷണങ്ങളിൽ തന്നെ.

മറ്റുപല രോഗങ്ങളുടെയും ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും അണ്ഡാശയ ക്യാൻസർ ശരീരത്തിൽ ഉണ്ടെന്ന് നമ്മൾ തിരിച്ചറിയുന്നത് തന്നെ. എന്നാൽ അപ്പോഴേക്കും ചിലപ്പോൾ ഇത് അഡ്വാൻസ് സ്റ്റേജ് ആയി കഴിഞ്ഞിരിക്കുന്നു. തുടക്കത്തിൽ ഇത് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തത് കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഓവറിൽ എന്ത് സ്ത്രീകളുടെ റീ പ്രോഡക്റ്റീവ് ഓർഗനാണ്. അടിവയറിന്റെ ഭാഗത്തായി കാണുന്നതാണ് ഓവറി. ഇത് യൂട്രസിന്റെ രണ്ടു ഭാഗങ്ങളിലായിട്ടാണ് കാണപ്പെടുന്നത്. ഇങ്ങനെ രണ്ട് ഓവറി ആണ് ഒരു സ്ത്രീ ശരീരത്തിൽ ഉള്ളത്.സാധാരണ മൂന്ന് തരത്തിലുള്ള ക്യാൻസറുകളാണ് ഓവറിക്ക് ഉണ്ടാകാറുള്ളത്.

എന്തൊക്കെയാണ് ഓവേറിയൻ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്ന് ഇനി നോക്കാം. അടിവയർ കമ്പിച്ച അവസ്ഥ, 40 വയസ്സിനുശേഷമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നതെങ്കിലും, പിരീഡ്സിനെ തൊട്ടുമുൻപ് ഇങ്ങനെ കാണുന്നതെങ്കിലും, ഏതെങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ഉടനെ തന്നെ വയർ കമ്പിച്ച അവസ്ഥ കാണുകയോ, ഇത് രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ ചെയ്യുമ്പോൾ ഇത് നമുക്ക് ഓവേറിയൻ ക്യാൻസറിന്‍റെ ലക്ഷണമാണെന്ന് സംശയിക്കാം. ചെറിയ എന്തെങ്കിലും സാധനങ്ങൾ കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞ പോലെ തോന്നുന്ന അവസ്ഥ.

അടിവയറിൽ ഉണ്ടാകുന്ന വേദന. മെൻസ്ട്രസ് നിന്ന ശേഷവും എന്തെങ്കിലും ബ്ലീഡിങ്, സ്പോർട്ടിംഗ് എങ്ങനെ കാണുന്നുണ്ടെങ്കിലും ഇത് ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോഴേ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്ത് പോയി സംശയങ്ങൾ ഉന്നയിക്കുകയും അതിന്റേതായ ടെസ്റ്റുകൾ നടത്തി ഇത് എന്താണെന്ന് തിരിച്ചറിയുകയും വേണം. പാരമ്പര്യമായി കുടുംബത്തിൽ ഫസ്റ്റ് റിലേറ്റീവ്സിന് കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് ഒവേരിയൻ ക്യാൻസർ ആണെങ്കിൽ നിങ്ങൾ അതിന്റെ സാധ്യത ഒരിക്കലും തള്ളിക്കളയരുത്.