വെറും 20 ഗ്രാം വരുന്ന നമ്മുടെ കഴുത്തിന്റെ മുൻഭാഗത്ത് കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ധി. ഇതിലെ ഹോർമോണാണ് ടി3,ടി4 എന്നിവ. ഈ ഹോർമോണ് ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഈ ഹോർമോണുകളുടെ വ്യതിയാനം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. തൈറോയ്ഡ് ഹോർമോണുകൾ കൂടുന്ന അവസ്ഥയെ നമ്മൾ ഹൈപ്പർ തൈറോയിസം എന്നും ഈ ടി3, ടി4 കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയിസം എന്നും പറയുന്നു. ഹൈപ്പർ തൈറോയ്ഡിസം ഉള്ള വ്യക്തികൾ അയടിൻ സാൾട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നന്നായിരിക്കും. ഇവർക്ക് അമിതമായ ടെൻഷൻ, സ്ട്രെസ്സ്, മുടികൊഴിച്ചിൽ, അമിതമായ വിയർപ്പ്, കൈകാലുകൾ വിറക്കുന്ന രീതി, അമിതമായ ക്ഷീണം എന്നിവയെല്ലാം കാണുന്നു.ഹൈപ്പോതൈറോയിഡിസത്തിന് ഇതിന്റെ നേരെ ഓപ്പോസിറ്റ് നമ്മൾ കാണുന്നു.
കഴിഞ്ഞദിവസം നീണ്ടുനിൽക്കുന്ന രീതി, ശരീരം തടിച്ചു വരുന്നു, എപ്പോഴും ഉറക്കം വരുന്നപോലെ തോന്നുന്നു, ശ്രദ്ധക്കുറവ്, വളർച്ചക്കുറവ് മലബന്ധം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി കാണുന്നു. പ്രഗ്നൻസിയെ സംബന്ധിച്ച ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം, അയഡിന്റെ ഡെഫിസിഷ്യൻസി മൂലം,തൈറോയ്ഡ് മായി എന്തെങ്കിലും ഓപ്പറേഷൻ ചെയ്തിട്ടുണ്ടെങ്കിലും ഹൈപ്പോതൈറോയിഡിസം വരാം. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യം. ഗോൾട്ടർ എന്ന അസുഖവും തൈറോയ്ഡ് ഗ്രന്ഥിക്ക് വരാൻ സാധ്യത ഏറെയാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കത്തിനെയാണ് ഗോൾടർ എന്ന് പറയുന്നത്. ഗോതമ്പ്, പാല് ഉൽപ്പന്നങ്ങൾ, കാബേജ്, കോളിഫ്ലവർ എന്ന പച്ചക്കറികളും,സ്ട്രോബറി പോലുള്ള ഫ്രൂട്ടുകളും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. റെഗുലർ ആയിട്ടുള്ള ചെറിയ എക്സർസൈസുകൾ തൈറോയ്ഡിനെ നിയന്ത്രിക്കുന്നതിന് നല്ലതാണ്. ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിച്ച് ഒരു രോഗിയായിരിക്കേണ്ട അവസ്ഥ തൈറോയ്ഡ് രോഗത്തിനില്ല.