പ്രമേഹം എന്ന രോഗം പൂർണ്ണമായും ജീവിതത്തിൽ നിന്നും ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ പോകുക എന്നതിന് സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് എന്തിനാണ് ചിന്തിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് പ്രമേഹം എന്ന രോഗം പൂർണമായി മാറുന്നതിന് അല്ല. പ്രമേഹം വഴി ഉണ്ടാകുന്ന മറ്റ് ശാരീരിക രോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനാണ്. ശരീരത്തിൽ പ്രമേഹം വന്നു കൂടിയാൽ പിന്നെ അതിനെ തുടർന്ന് പല രീതിയിലുള്ള രോഗങ്ങളും ഉണ്ടാകാറുണ്ട്. സ്ട്രോക്ക്, കിഡ്നി രോഗങ്ങള്, ഹൃദയാഘാതം എന്നിങ്ങനെ പലതരത്തിൽ പ്രമേഹം പിന്നീട് മാറുന്നു. ഇത്തരം രോഗസാധ്യതകളെ കുറയ്ക്കുന്നതാണ് പ്രമേഹത്തിന്റെ ചികിത്സ നമ്മൾ ചെയ്യുന്നത്. അന്നജത്തിന്റെ അളവാണ് ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നത്. ഒരു ഹെൽത്തി ആയിട്ടുള്ള ഫുഡ് പ്ലേറ്റിലെ 40% അതിൽ താഴെയോ ആണ് അന്നജം ഉണ്ടാകേണ്ടത്.
ബാക്കി ഭാഗം മാംസ്യം ഹെൽത്തി ആയിട്ടുള്ള കൊഴുപ്പ് പച്ചക്കറികൾ ധാന്യങ്ങൾ അങ്ങനെ ഫീൽ ചെയ്യണം. എന്നാൽ ഒരു ഇന്ത്യൻ ഫുഡ് പ്ലേറ്റിൽ ഏറ്റവും കൂടിയ അളവിൽ അന്നജമാണ് കഴിക്കാറുള്ളത് സാധാരണ. അതുകൊണ്ടുതന്നെയാണ് ഷുഗർ ലെവൽ നോർമൽ ആകാൻ സാധ്യത കുറയുന്നതിന്റെ കാരണവും. ഫുഡിലെ കൺട്രോളും വ്യായാമം ചെയ്യുകയും വഴി മാത്രമാണ് നമുക്ക് എപ്പോഴും ഒരു ഹെൽത്തി ലൈഫ് നയിക്കാൻ സാധിക്കു. ഷുഗർ ടെസ്റ്റ് ചെയ്യുന്നതിന് സ്വന്തമായി വീട്ടിൽ ഒരു മെഷീൻ മേടിച്ചു വയ്ക്കുന്നത് ഉത്തമമാണ്. ഇതിലൂടെ ഷുഗർ കൂടുന്ന സമയത്ത് അതിനെ നിയന്ത്രണത്തിൽ ആക്കണം എന്ന ബോധ്യം നമുക്ക് ഉണ്ടാകുന്നു.