സൗന്ദര്യം ശ്രദ്ധിക്കുന്ന ആളുകളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് മുഖത്തെ കുഴികളും പാടുകളും. എന്തുകൊണ്ടാണ് ഇങ്ങനെ മുഖത്ത് കുഴികൾ ഉണ്ടാകുന്നതെന്ന് ആളുകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. 15 16 വയസായ ചെറുപ്പക്കാരിലാണ് ഇത് കാണുന്നത് എങ്കിൽ കുരുക്കൾ ഉണ്ടാകുമ്പോൾ ആളുകൾ അതിനെ കാണുമ്പോൾ അവർക്കുണ്ടാകുന്ന ഒരു കോൺഫിഡൻസ് കുറവിനെ ഒഴിവാക്കാനായി ആ കുരുക്കൾ അവർ ഞെക്കി പൊട്ടിക്കുന്നു ഇതുവഴി അവിടെ കുഴികൾ ഉണ്ടാകാൻ കാരണമാകുന്നു. മുഖത്ത് നന്നായി ഇത്തരം കുരുക്കളെ മാറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒരു ചികിത്സയാണ് വാമ്പയർ ട്രീറ്റ്മെന്റ്. കുരുക്കളെ ഞെക്കി പൊട്ടിക്കുന്ന സമയത്ത് അവിടെ ബ്ലഡ് ക്ലോട്ട് ആവുകയും അത് കറുത്ത പാടുകൾ മുഖത്തുണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുമാത്രമല്ല നമ്മൾ ഇങ്ങനെ കുരുക്കൾ ഞെക്കി പൊട്ടിക്കുന്ന സമയത്ത് കൈകൾ ആൻഹൈജീനിക് ആയിരിക്കും.
ഇതും മുഖത്ത് പാടുകൾ ഉണ്ടാകുന്ന തന്നെ കാരണമാകുന്നു. കുരുകൾ ഞെക്കി പൊട്ടിക്കുമ്പോൾ അവിടെ കുഴികൾ രൂപപ്പെടാൻ കാരണമാകുകയും ഭാവിയിൽ ആ കുഴികൾ വലുതായി വരുന്നതിനും കാരണമാകുന്നു. മുഖത്തെ നല്ല ഭംഗിയായി സൂക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരും മുഖത്തുള്ള കുരുക്കളെ ഒരു കാരണവശാലും ഞെക്കി പൊട്ടിക്കാൻ പാടുള്ളതല്ല. ഇനി ഏതെങ്കിലും തരത്തിൽ മുഖത്ത് ഇത്തരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട് എങ്കിൽ 18 വയസ്സു മുതൽ ചെയ്യാവുന്ന ട്രീറ്റ്മെന്റ് ആണ് വെമ്പയർ ട്രീറ്റ്മെന്റ്. എത്ര നേരത്തെ ചെയ്യുന്നുവോ അത്രയും റിസൾട്ട് ഗുണകരമായിരിക്കും. ഇനി പഴകും തോറും അതിന്റെ റിസൾട്ട് കുറഞ്ഞുവരുന്നു. ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ മുഖം നല്ല റെഡ്ഡിഷ് ആയിരിക്കും. കാരണം ബ്ലഡിലെ പ്ലാസ്മ സെല്ലുകളെ മുഖത്തെ കുഴികളിൽ ഇഞ്ചക്ട് ചെയ്യുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ മൂന്നോ നാലോ ദിവസം ഈ മുഖത്ത് രക്തം ഒലിക്കുന്ന രീതിയിലുള്ള റെഡ്നെസ് ഉണ്ടായിരിക്കും. അതിനുശേഷം ഈ ട്രീറ്റ്മെന്റ് റിസൾട്ട് നിങ്ങൾക്ക് കാണാവുന്നതാണ്.
വെമ്പായം ട്രീറ്റ്മെന്റ് മുഖം നല്ല ഗ്ലോയും അതുപോലെ ഹെൽത്തിയും ആകുന്നു. ഇതിലൂടെ മുഖത്തെ കുഴികളും കറുത്ത പാടുകളും എല്ലാം അകറ്റാൻ സാധിക്കുന്നു. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ മുഖം നല്ല യുവത്വം തുളുമ്പുന്ന മാറുന്നു. അതുകൊണ്ട് തന്നെ ഈ ട്രീറ്റ്മെന്റ് മുഖത്തിന് വളരെ ഹെൽത്തി ആയിട്ടുള്ളതാണ്. ഈ ട്രീറ്റ്മെന്റ് ചെയ്തതിനുശേഷം സാധാരണ രീതിയിലുള്ള ദിനചര്യകൾ എല്ലാം ചെയ്യാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം മാത്രമാണ് നല്ല വെയിലുള്ള സമയത്ത് പുറത്തേക്ക് ഇറങ്ങാതിരിക്കുക. ഇനി പുറത്തിറങ്ങേണ്ടത് അത്യാവശ്യമായി വരികയാണെങ്കിൽ സൺസ്ക്രീനുകളോ മോയ്സ്ചറൈസുകളോ മുഖത്തിന് മറക്കുന്ന രീതിയിൽ കുട പിടിക്കുകയും ചെയ്യുക.