വൈറൽ ഇൻഫെക്ഷന് ശേഷം ഉണ്ടാകുന്ന ശരീര ക്ഷീണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കോവിഡിന് ശേഷവും അതുപോലെതന്നെ ഓരോ വൈറൽ ഫീവർകൾക്ക് ശേഷവും ശരീരത്തിന് അമിതമായി ക്ഷീണവും ജോലി ചെയ്യാൻ ഉന്മേഷക്കുറവും കാണിക്കുന്നത് പതിവാണ്. ഒന്നും നിവർന്ന് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇത് ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കും. ചിലർക്ക് ഈ അവസ്ഥ മാസങ്ങളോളം വരെ നീണ്ടു പോകാം. ചിലർക്ക് ഇത് വരണ്ട ചുമ ആയി നിലനിൽക്കാം. ഇതിന്റെ കാരണം എന്താണെന്ന് ഇതിന്റെ ചികിത്സയോ ഒന്നും ലഭ്യമല്ല. ചിലരെ ഇങ്ങനെ വരുമ്പോൾ അസ്വസ്ഥത വരുമ്പോൾ ഇതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ച് ഹോസ്പിറ്റലുകളിൽ വരാറുണ്ട്.

എന്നാൽ അവരിൽ നിന്നും ഡീറ്റെയിൽസ് എടുക്കുമ്പോഴാണ് ഒന്നോ രണ്ടോ മാസങ്ങൾക്കു മുൻപ് വൈറൽ ഫീവർ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ ഇത് അതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് മനസ്സിലാക്കാം. ഇത്തരത്തിൽ പെട്ട ഒന്നാണ് കോവിടും. കോവിഡിന്റെ ശേഷം ആളുകൾക്ക് ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഒന്നാണ് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നുന്ന രീതി. ഇതിനെ നേരിടാൻ കുറച്ച് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻസ് ആണ് അവൈലബിൾ ആയിട്ടുള്ളത്. ഇതിനെ ആരോഗ്യകരമായിട്ടുള്ള ഭക്ഷണം കഴിക്കുകയാണ് ഒരു കാര്യം.

ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂട്ടുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പിന്നെ മറ്റൊരു കാരണമാണ് വൈറ്റമിൻ ഡി യുടെ കുറവ്. ആളുകൾ ഇപ്പോൾ ഒരു വിധം അകത്തുതന്നെ ഇരുന്നുകൊണ്ട്ള്ള ജോലികളാണ് ചെയ്യുന്നത്. അത് വൈറ്റമിൻ ഡി ഡെഫിഷ്യൻസിക്ക് കാരണമാകുന്നു . വൈറ്റമിൻ ഡി കുറുവ ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു അതിലൊന്ന് തന്നെയാണ് ഇമ്മ്യൂണിറ്റി ശേഷി കുറവ്. ഇമ്മ്യൂണിറ്റി പവർ ശരീരത്തിന് ഉണ്ടാക്കി കൊടുക്കുക എന്നതാണ് ശരീരത്തിന്റെ ആരോഗ്യത്തിന് എപ്പോഴും ആവശ്യമായിട്ടുള്ളത്.