ചില ആളുകൾക്ക് ഹാർട്ടറ്റാക്ക് വന്നു മരിച്ചു എന്ന് കേട്ടാൽ നമ്മൾ പെട്ടെന്ന് അത്ഭുതപ്പെടാറുണ്ട്. കാരണം അയാൾ നല്ല ജീവിതരീതി നയിക്കുന്ന ഒരാളായിരിക്കും എന്നിട്ടും അയാൾക്ക് അറ്റാക്ക് വന്നു എന്ന് കേൾക്കുമ്പോൾ അതിശയം തോന്നാം. സാധാരണമായി നാം കരുതുന്ന ചില കാര്യങ്ങൾ ഹാർട്ട് അറ്റാക്കിന് കാരണമായി മാറാറുണ്ട്. ഉദാഹരണം ആയിട്ട് പറയാം യൂറിക്കാസിഡ് കൂടുന്നത്. യൂറിക്കാസിഡിന്റെ ലെവൽ 6.5 മുകളിൽ കൂടിയാൽ തന്നെ ഹാർട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് നോർമൽ ലെവലിനേക്കാൾ കൂടുമ്പോൾ ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കുന്നതു വഴി അതിനെ നോർമൽ ആക്കാനും അതുവഴി ഹാർഡ് അറ്റാക്കിന്റെ സാധ്യതയിൽ നിന്നും പിന്തള്ളാനും സാധിക്കും. മറ്റൊരു കാര്യമാണ് പ്രാരമ്പര്യം.
പാരമ്പര്യമായി അറ്റാക്ക് വന്നിട്ടുള്ള കുടുംബം ആണെങ്കിൽ അതായത് അച്ഛൻ അമ്മ സഹോദരർ അങ്ങനെ ആർക്കെങ്കിലും അറ്റാക്ക് വന്നിട്ടുണ്ടെങ്കിൽ, 55 വയസ്സ് താഴെ പുരുഷന്മാർക്കും 65 വയസ്സിന് താഴെ സ്ത്രീകൾക്കും അറ്റാക്ക് വരുന്നതിനെ സാധ്യത കൂടുതലാണ്. മറ്റൊരു കാരണമാണ് വൈറ്റമിൻ ഡിയുടെ ഡെഫിഷ്യൻസി. വൈറ്റമിൻ ഡി വർഷത്തിൽ 1 തവണ എങ്കിലും നിങ്ങൾ ടെസ്റ്റ് ചെയ്യണം. 30ന് താഴെയാണെങ്കിൽ നിങ്ങൾക്ക് പല തരത്തിലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. എല്ല് സംബന്ധമായ രോഗങ്ങളും, പ്രമേഹം, പ്രഷർ,സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് എല്ലാം സാധ്യതയുണ്ട്. ഇത് പത്തിന് താഴെയാണെങ്കിൽ ഹാർട്ടറ്റാക്ക് സാധാരണക്കാരെക്കാളും 5 മടങ്ങ് സാധ്യത കൂടുതലാണ്.
ഇത് കൂടുതലും ഓഫീസ് ജോലികളും അതുപോലെ വീടിനുള്ളിൽ ചടഞ്ഞു ഇരിക്കുന്നവർക്കും ആണ് വരാൻ സാധ്യത കൂടുതൽ. പല്ലിന്റെ ഇൻഫെക്ഷൻസും ഹാർട്ട് രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. അതുപോലെതന്നെയാണ് അമിത മണ്ണമുള്ളവരിലും രാത്രിയിൽ കൂർക്കം വലിക്കുന്നവരും സാധ്യത കൂടുതലാണ്. എക്സസൈസുകളുടെയും വെയിറ്റ് റിഡക്ഷനിലൂടെയും മാത്രമാണ് ഇതിൽ നിന്നും രക്ഷനേടാൻ ആകു. അതുപോലെതന്നെ മറ്റൊരു കാര്യമാണ് വളരെയധികം ദേഷ്യം വരുന്ന അല്ലെങ്കിൽ ക്ഷമ കുറവുള്ള ആളുകൾക്ക് അതിലൂടെ ഹാർട്ട് അറ്റാക്ക് സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ദേഷ്യം വരുമ്പോൾ ഒന്ന് ആലോചിക്കുക നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് മാത്രമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത് നമ്മുടെ ശരീരത്തെ കൂടി അത് ബാധിക്കുന്നു എന്ന്.