അട്രാക്ടീവായ വ്യക്തികളെ എങ്ങനെ തിരിച്ചറിയാം.

നമുക്കിഷ്ടപ്പെട്ട ആളുകളുടെ ഗുണഗണങ്ങളും അവരുടെ ലക്ഷണങ്ങളും നമ്മൾ തിരിച്ചറിയണം. അവരിൽ നിന്നും ആ ക്വാളിറ്റി അച്ചീവ് ചെയ്യാൻ നമ്മൾ ശ്രമിക്കണം. അങ്ങനെ നല്ല പേഴ്സണാലിറ്റി നമ്മുടെ പേഴ്സണാലിറ്റിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കണം. ബോഡി ലാംഗ്വേജ് സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങളെ ഒത്തിണക്കി നമ്മൾ വിളിക്കുന്ന പേരാണ് ബിഹേവിയർ. ഇതിനെക്കുറിച്ച് പഠിക്കാൻ സയൻസിൽ ഒരു പഠനശാഖയുണ്ട് ബിഹേവിയറൽ സയൻസ് എന്നാണ് പേര്. നിഷ്കപടത, ആത്മാർത്ഥത, ആത്മവിശ്വാസം, സ്നേഹം, വിനയം എന്നിങ്ങനെയുള്ള 5 ലക്ഷണങ്ങൾ കൂടി ചേർന്നാണ് അട്രാക്ടീവ് ആയ പേഴ്സണാലിറ്റി എന്ന് പറയുന്നത്. നമ്മളോട് അട്രാക്റ്റീവ് ആയ ആളുകളുടെ ക്യൂരിയോസിറ്റി അവരുടെ മുഖത്തും തന്നെ വായിച്ചെടുക്കാൻ കഴിയുന്നതാണ്.

നമുക്ക് ലഭിച്ച എല്ലാ ഗുണഗണങ്ങളും ദൈവത്തിന്റെ ദാനം ആണെന്ന് മനസ്സിലാക്കാനുള്ള വിശാലത നമ്മുടെ മനസ്സിനുണ്ടായിരിക്കണം. ഒരാളോട് നമ്മളെ ഇങ്ങനെ പെരുമാറുന്നു എന്നതിലാണ് നമ്മുടെ സ്വഭാവ വിശേഷത ഇരിക്കുന്നത്. നമ്മൾ നല്ല രീതിയിൽ പെരുമാറുമ്പോഴാണ് നമ്മളോട് ആ ആൾക്ക് ഒരു ആത്മാർത്ഥതയും അട്രാക്ഷനും തോന്നുന്നത്. മേൽപ്പറഞ്ഞ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മൾ മറ്റൊരാൾക്ക് അട്രാക്റ്റീവ് ആയി മാറുന്നു. ജീവിത സാഹചര്യങ്ങൾ കൊണ്ട് എല്ലാവർക്കും ഒരേ പോലെ ആകാൻ സാധിച്ചില്ലെങ്കിലും അവരെ വിലകുറച്ചു കാണിക്കരുത് ഒരിക്കലും.

ഇഷ്ടമുള്ള ആളുകൾ സംസാരിക്കുമ്പോൾ അവരുടെ ഷെയറിങ്ങിന് ഒരിക്കലും വില കുറച്ചു കാണിക്കരുത് ചൂഷണം ചെയ്യരുത്. തീരുമാനമെടുക്കുമ്പോൾ അതിൽ കുടുംബക്കാരുടെ മുഴുവനും അഭിപ്രായം എടുത്തു കൊണ്ടിരിക്കരുത് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കണം. ചിലപ്പോൾ ഒരു വിവാഹ കാര്യമാണെങ്കിലും. സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു തീരുമാനം ആയിരിക്കണം. മറ്റാളുകളുടെ ഇൻഫ്ലുഅൻസ് ഉണ്ടായിരിക്കരുത്.