പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

വിവിധ ട്രൈഗ്ലിസറൈലുകളുടെ ഒരു കൂട്ടമാണ് നാം എണ്ണ എന്ന് വിളിക്കുന്ന ഈ പദാർത്ഥം. ഏതൊരു എണ്ണലും അതിന്റെ 96% ട്രൈഗ്ലിസറയിടയ്ക്കും ബാക്കിയുള്ള ശതമാനം ആണ് അത് ഏത് സോഴ്സിൽ നിന്ന് വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നത്. എണ്ണയിൽ അടങ്ങിയിരിക്കുന്ന കണ്ടണ്ടുകൾ അനുസരിച്ചാണ് അത് നമ്മൾ ഏതൊക്കെ പാചകരീതിക്ക് ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത്. ഇനി ഇതെ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നും നാം അറിഞ്ഞിരിക്കണം. വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ പലതരത്തിലുള്ള ഫ്രീറാഡിക്കലുകൾ ഇതിൽ രൂപപ്പെടുന്നുണ്ട്. ഇവ ശരീരത്തിന് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്. ഹൈ പ്രഷർ, രക്ത കുഴലുകൾക്ക് ഡാമേജ് എന്നിവയും ഉണ്ടാക്കുന്നു. മറ്റൊന്നാണ് ട്രാൻസ്ഫേക്ട് എന്ന കണ്ടെന്റ്. ഇത് ഉപയോഗിക്കുന്നത് വഴി ലിവറിനും ദഹനപ്രക്രിയക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നു.

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ എണ്ണയിൽ കാണുന്ന ട്രാൻസ്ഫെക്ട് എന്ന കണ്ടന്റ് വളരെ മിനിമം അളവിൽ മാത്രമേ കാണാവൂ എന്ന് നിയന്ത്രിതപ്പെടുത്തിയിട്ടുണ്ട്. പലതവണ ചൂടാക്കുമ്പോൾ ഈ എണ്ണയിൽ നിന്നും പലതരത്തിലുള്ള കെമിക്കലുകൾ രൂപപ്പെടുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഏതെങ്കിലും തരത്തിലുള്ള നെഞ്ചരിച്ചല്ലോ അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം പലതവണ ഉപയോഗിച്ച എണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

ഇന്ത്യയിൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് നിരോധനം വന്നിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പ്രവർത്തികമാകാറില്ല.ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ കാണുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക. എന്തൊക്കെ തന്നെയായാലും ഒരുതവണ ഉപയോഗിക്കുന്നതിനും ദോഷമുണ്ടെങ്കിലും പലതവണ ഉപയോഗിക്കുമ്പോൾ അത് ശരീരത്തിന് കാൻസറിനും മറ്റു പല മാരകരോഗങ്ങൾക്കും കാരണമാകുന്നു. ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ അതിലേ കെമിക്കൽ കണ്ടന്റുകൾ കൂടിക്കൂടി വരികയും ശരീരത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഹോട്ടലുകളിലും മറ്റും ചെക്കിങ് കാര്യങ്ങളും വരുമ്പോൾ പല ഭക്ഷണ സാധനങ്ങളെയും അവർ നിരോധിക്കുന്നത്. മുഴുവനായി കേൾക്കാൻ വീഡിയോ കാണുക.