കുടലിൽ കെട്ടികിടക്കുന്ന അഴുക്ക് പൂർണമായും മാറാനൊരു ഉപായം.

പലപ്പോഴും കേൾക്കുന്ന ഒരു ബുദ്ധിമുട്ടാണ് വയറിലെ ശോധന കുറവ്, മലബന്ധം. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആളുകൾ അതിനു വേണ്ട എന്തെങ്കിലും മരുന്ന് വാങ്ങി കഴിക്കുകയാണ് പതിവ്. എന്നാൽ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച് അമ്മശയത്തിളുടേം ചെറുകുടൽ വൻകുടൽ എന്നിവയിലുയുടെ എല്ലാം കടന്നു പോയാണ് ദഹനം നടക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അനാവശ്യമായവ ദാഹിപ്പിച്ചാണ് ശരീരം പുറം തള്ളുന്നത്. ഒരു നോർമൽ മനുഷ്യൻ ദിവസത്തിൽ 1,2 തവണ ടോയ്‌ലെറ്റിൽ പോകാം. ഇതിൽ കുറവോ, അല്ലെങ്കിൽ കൂടുതലായോ പോകുമ്പോഴാണ് അത് ശോധന പ്രശ്നമായി മാറുന്നത്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ട്, അധികം മൂവ്മെന്റ് ഇല്ലാത്തതുകൊണ്ട്, വെള്ളം കുടി കുറവായതുകൊണ്ട് എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണിങ്ങനെ ശോധന കുറവ് ഉണ്ടാവുന്നത്.

ഇതുമുലം വയറ്റിൽ നിന്നും മലം പോകുന്ന രീതിയും വ്യത്യാസ പെട്ടിരിക്കുന്നു. അമിതമായി സ്‌ട്രെസ് അനുഭവിക്കുന്നവരിലാണ് ഇത് അതിഗവും കാണാറ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചിരിക്കും ശോധന. ഇല കറികളും, പച്ചക്കറികളും, അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും, പഴങ്ങളും നന്നയി കഴിക്കുക. ഇങ്ങനെ ശോധന കുറവുള്ളവരിൽ കീഴ്‌വായു ശല്യം വളരെ കൂടുതലായിരിക്കും.നന്നായി വെള്ളം കുടിക്കുക, യഥാസമയം ഭക്ഷണം കഴിക്കുക, തൈര്,മോര് തുടങ്ങിയവ നാന്നായി ഭക്ഷണത്തിൽ ഉൾപെടുത്തുക. നോൺ വെജ് പരമാവധിയും കുറച്ചു ഉപയോഗിക്കുക. ടെൻഷൻ മാറ്റുക. എന്നിവയെല്ലാമാണ് ശരീരത്തിന്റെ ശോധന ശരിയായ രീതിയിലാക്കാൻ ആവശ്യമായിട്ടുള്ളത്.