അലർജി, കാരണങ്ങളും പരിഹാരങ്ങളും.

അലർജി എന്ന രോഗം കൊണ്ട് ആളുകൾ മാനസികമായി ശാരീരികമായും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. കേരളത്തിൽ 20 മുതൽ30% ആളുകളും അലർജി എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ പ്രോട്ടീനുകളോടും പല പദാർത്ഥങ്ങളോടും ശരീരം കാണിക്കുന്ന പ്രതിരോധ പ്രവർത്തനമാണ്.ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നു. കണ്ണിനെ ബാധിക്കുന്ന അലർജി ഉണ്ട്. കണ്ണിലെ ക്രമാതീതമായി വെള്ളം വരുക,കണ്ണു ചൊറിച്ചിൽ ഉണ്ടാവുക, കണ്ണ് ചുവന്ന് തടിക്കുക ഇതെല്ലാം ആണ് കണ്ണിൽ അലർജി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. തൊലിപ്പുറമേയുള്ള അലർജിയുണ്ട്. കരപ്പൻ പോലെയും, ചൊറിച്ചിൽ പോലെയും,ചുവന്ന തടിച്ചു വരുന്ന അവസ്ഥയുമെല്ലാം, തൊലിപ്പുറമെ ഉണ്ടാകാറുണ്ട്. ഇടവിട്ട് ഉണ്ടാകുന്ന വയറു സംബന്ധമായ അസ്വസ്ഥതകൾക്ക് അലർജി കാരണമായേക്കാം. അലർത്തി ഏറ്റവും പ്രധാനമായി ബാധിക്കുന്ന ഒരു ഭാഗമാണ് ശ്വാസകോശം. മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചില് എന്നിവയെല്ലാം ശ്വാസകോശത്തിന്റെ മുകൾ ഭാഗത്തെ അലർജി ബാധിക്കുമ്പോൾ ഉണ്ടാകുന്നു.

അതുപോലെതന്നെ ഒന്നാണ് ശ്വാസകോശത്തിലേക്ക് അലർജി വരുമ്പോൾ ആസ്മ ഉണ്ടാകുന്നു. രാത്രികൾ ഉറങ്ങാൻ ബുദ്ധിമുട്ട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്ത് അതിൽ അലർജിയുടെ കൗണ്ട് കണ്ടുപിടിക്കുക. പ്രതിരോധിക്കാനായി ഇത് ബാധിക്കുന്ന സിറ്റുവേഷൻ ഒഴിവാക്കുകയാണ് വേണ്ടത്. ചിലപ്പോൾ വീടിനകത്ത് തന്നെയായിരിക്കാം ഇതിനുള്ള സാഹചര്യങ്ങൾ. കിടക്കുന്ന ബെഡ്ഷീറ്റ്, അല്ലെങ്കിൽ റൂമിലെ കർട്ടനുകളിലോ, ഫാനിലോ എല്ലാം പറ്റിപിടിച്ചിരിക്കുന്ന പൊടി പോലും അലർജിക്ക് കാരണമാകുന്നുണ്ട്. അതുപോലെതന്നെ ഒന്നാണ് വീട്ടിലെ വളർത്തുന്നത് രോമങ്ങളിലുള്ള അലർജിനുകൾ, മാറാല കെട്ടി കിടക്കുന്ന അവസ്ഥ, എന്നിവയെല്ലാം അലർജിക്ക് കാരണമായി വരാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സിറ്റുവേഷൻസ് വൃത്തിയായി സൂക്ഷിക്കുക. വീടും പരിസരവും എല്ലാം പൊടിയിൽ നിന്നും വിമുക്തമാക്കുക. വളർത്തു മൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുക.

പല ഫാക്ടറികളിലും, ടെക്സ്റ്റൈൽസുകളിലും, ടൈലറിംഗ് സംബന്ധമായ ജോലികളിൽ നിന്നും അലർജി ഉണ്ടാവുന്ന ആളുകളുണ്ട്. ജോലി ഉപേക്ഷിക്കാൻ കഴിയില്ല, അതുകൊണ്ട് പരമാവധി മാസ്ക് ഉപയോഗിച്ച് ജോലി ചെയ്യുക . ചില ഭക്ഷണം സാധനങ്ങളുടെ അലർജി കാണിക്കുന്ന ശരീരങ്ങൾ ഉണ്ട്. മിക്കവാറും അവ കടൽ മത്സ്യങ്ങളോട് ആയിരിക്കും. കൊന്ജ്,കക്ക, ഞവുഞ്ഞി, ഞണ്ട് എന്നിവയാണ് സാധാരണയായി അലർജി ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ. അതുപോലെതന്നെ ഒന്നാണ് നട്ട്സുകൾ. ഇത്തരത്തിൽ അലർജി ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക എന്നാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിവിധി. മരുന്നുകളും ഇതിനായി ലഭ്യമാണ് ആത്മ പോലുള്ളവർ അതിനുവേണ്ട മരുന്നുകൾ കഴിക്കുക. അതുപോലെ മറ്റുള്ള അലർജിക്ക് ഡോക്ടറെ കാണിച്ച് മരുന്നു കഴിക്കുക. സ്വയം ചികിത്സിക്കാതിരിക്കുക.