തൈറോയ്ഡിനെ മറി കടക്കാനും അകറ്റിനിർത്താനുമുള്ള വഴികൾ.

ഒരു ശരീരത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ കാണില്ല എങ്കിലും തൈറോയ്ഡിന്റേതായ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ തൈറോയ്ഡിന്റെ ഓരോ കണ്ടീഷനേയും എടുത്ത് ടെസ്റ്റ് ചെയ്യണം. അതായത് തൈറോയ്ഡിന്റെ ആന്റി ബോഡി ടെസ്റ്റാണ് ചെയ്യേണ്ടത്.ഷീണം, ഉറക്കക്കുറവ്, മലബന്ധം, കൈ തരിപ്പ്, വേദന,മുടികൊഴിച്ചില്, മുഖത്ത് രോമം വളർച്ച, അകാരണമായ ശരീരം തടിക്കുക എന്നിവയെല്ലാം തൈറോയ്ഡ് ശരീരത്തിൽ കൂടിയതിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങളെല്ലാം കാണുമ്പോൾ നോർമൽ തൈറോയ്ഡ് ടെസ്റ്റ് ഒപ്പം ആന്റി ബോഡി തൈറോയ്ഡ് ടെസ്റ്റ് ചെയ്യണം..5മുതൽ 5 പോയിന്റ് വരെ വാരിയേഷൻസ് കാണാം അതിനു മേലെ വരുമ്പോഴാണ് കൂടിയ അവസ്ഥ വരുന്നത്. എന്നാൽ 3 കഴിയുമ്പോഴേ നാം അലെർട് ആയിരിക്കണം. വളരെ അടുത്തുതന്നെ കൂടാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. വന്നതിനുശേഷം ചികിത്സിക്കാൻ നിൽക്കാതെ വരാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്.

ശരീരത്തിൽ ഉണ്ടാകുന്ന മറ്റു രോഗങ്ങളുടെ ഭാഗമായിട്ടും തൈറോയ്ഡ് കൂടാം. യൂട്രസിലെ ഫൈബ്രോയ്ഡ്, ഫാറ്റി ലിവർ, പ്രമേഹം എന്നിവയുടെ എല്ലാം ഭാഗമായി തൈറോയ്ഡ് കൂടാം. തൈറോയ്ഡ് ഫംഗ്ഷൻ ചെയ്യുന്നത് ലിവറിന്റെ പ്രോസസ്സിംഗിലൂടെയാണ്. അതുകൊണ്ട് തന്നെ ഫാറ്റി ലിവറിന്റെ നിസ്സാരക്കാരനായി തള്ളിക്കളയരുത്. ഈസ്ട്രജന്റെ അളവിലുള്ള വ്യത്യാസവും തൈറോയ്ഡിന് ബാധിക്കാം. ഇത്രയും പ്രശ്നങ്ങൾ എല്ലാം അധികമായും കണ്ടുവരുന്നത് സ്ത്രീകളിലാണ്. കാരണം അവരിലാണ് ഹോർമോണൽ വ്യത്യാസം പെട്ടെന്ന് പെട്ടെന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അയഡിൻ സപ്ലിമെന്റ് കുറയുന്നത് അനുസരിച്ച് തൈറോയ്ഡ് കൂടാം. പാരമ്പര്യമയും വരാം അമ്മമാർക്ക് ഉണ്ടെങ്കിൽ മക്കൾക്ക് 90% വരാൻ സാധ്യത കൂടുതലാണ്. തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് ഗോതമ്പ് ഐറ്റംസ് കഴിക്കുന്നത് വളരെ ദോഷകരമാണ്. ഫുഡ് ഡയറ്റ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നിവയെല്ലാം തൈറോയ്ഡിനെ അകറ്റാൻ നല്ല ഡയറ്റ് ആണ്. വ്യായാമങ്ങളാണ് മറ്റൊരു ഉപകാരപ്രദമായ പ്രവർത്തി.