ഹൃദ്രോഗം വരാതെ എങ്ങനെ തടയാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മസ്തിഷ്കവും, ഹാർട്ടും. ഇവയ്ക്കുണ്ടാകുന്ന അസുഖങ്ങളാണ് ഹാർട്ടറ്റാക്കും, സ്ട്രോക്കും. ഇന്ന് പ്രത്യേകിച്ച് ഇന്ത്യയിൽ ഇവയ്ക്ക് സാധ്യത കൂടിക്കൂടി വരുന്നു. ഇത്തരം അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും വർദ്ധിക്കുന്നു. പ്രധാനമായും ഇതിന് കാരണമായി വരുന്നത് അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമ കുറവും,പുകവലി പോലുള്ള ദുശ്ശീലങ്ങളും ആണ്. അനാരോഗ്യകരമായ ഭക്ഷണം എന്ന് പറയുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പാണ് ഏറ്റവും വലിയ വില്ലൻ. ശരീരത്തേക്ക് ചെല്ലുന്ന കാർബോഹൈഡ്രേറ്റിനെ ആവശ്യമായ രീതിയിലുള്ള വ്യായാമം ഉണ്ടെങ്കിൽ കുഴപ്പമില്ല. എന്നാൽ അതില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. നാം കഴിയുന്ന റെഡ് മീറ്റുകൾ, പാലുൽപന്നങ്ങൾ, മുട്ടയുടെ മഞ്ഞ, അതുപോലെ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, എണ്ണ ഇതെല്ലാം അനാരോഗ്യകരമാണ്. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഇനിമുതൽ ഒലിവ് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ ഉത്തമമാണ്.

അതും രണ്ടു സ്പൂൺ മാത്രമേ ഉപയോഗിക്കാവൂ. സ്ഥിരമായി ഒരു വ്യായാമ ശീലവും ഉണ്ടാക്കിയെടുക്കുക. നടത്തമാണ് അതിൽ ഉത്തമം. പുകവലിയും മദ്യപാനവും പോലുള്ള ദുശീലങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. ഇവയെല്ലാം അസുഖത്തെ വിളിച്ചു വരുത്തുന്നവയാണ്. ശരീരത്തെക്കുറിച്ച്, അതിന്റെ ആരോഗ്യത്തെക്കുറിച്ച് സ്വന്തമായി ചിന്തിക്കുക. കാരണം അറ്റാക്ക് സ്ട്രോക്ക് പോലുള്ളവ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങളാണ്. പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് ആയിരിക്കും ഇവ പെട്ടെന്ന് കയറി വരിക. ഇവയെല്ലാം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ് ഏതെങ്കിലും രീതിയിൽ രക്ഷപ്പെടുകയാണെങ്കിൽ തന്നെ സുഗമമായ ഒരു ജീവിതരീതി പിന്നീട് സാധ്യമല്ല. ഹൃദയത്തിനും,മസ്തിഷ്കത്തിനും എല്ലാം ബലക്കുറവ് ഉണ്ടാകുന്നു.