തുടയിടുക്കിലെ കറുപ്പ് മാറി കിട്ടാൻ ചെയ്യേണ്ട സൂത്രവിദ്യ.

ഇത്തരത്തിൽ തുടയിടുക്കിൽ കറുപ്പുകൾ ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. ചില ഹോർമോണൽ ഇൻബാലൻസ് കൊണ്ട് ഉണ്ടാകാം,അതുമല്ലെങ്കിൽ ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയി ഉണ്ടാകാം, മറ്റൊന്നാണ് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണം ആയിട്ടും ഇങ്ങനെ കറുപ്പുകൾ ഉണ്ടാകാം. രോഗങ്ങളുടെ ഭാഗമായിട്ടാണ് ഈ കറുപ്പ് ഉണ്ടായിട്ടുള്ളതെങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മാത്രമേ ഈ കറുപ്പ് നിറം മാറിപ്പോകു. അതല്ല നോർമൽ ആയിട്ടുള്ള ഒരു കറുപ്പുനിറം ആണെങ്കിൽ അത് മാറുന്നതിന് ചില സൂത്ര വിദ്യകൾ ഉണ്ട്. തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പും ഡ്രൈനസും ഇൻഫെക്ഷൻസും തടയുന്നതിനെ ഈ സൂപ്പർ വിദ്യകൾ ഉപയോഗിക്കാം. ഒന്നാമത്തെ വിദ്യയാണ് ഉരുളക്കിഴങ്ങ് കൊണ്ട്. ഒരു ഉരുളക്കിഴങ്ങ് എടുത്ത് നന്നായി ചോപ്പ് ചെയ്തു അതിന്റെ നീര് പിഴിഞ്ഞെടുക്കുക.

ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര് മിക്സ് ചെയ്യുക, അതിലേക്ക് രണ്ടോ മൂന്നോ ഡ്രോപ്പ് ടീ ട്രീ ഓയിൽ ഒഴിക്കുക. ഇത് കറുപ്പുനിറമുള്ള തുടയിടുക്കിൽ പുരട്ടിയതിനുശേഷം 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക. രണ്ടാമതായി ഉപയോഗിക്കാൻ മറ്റൊരു ടിപ്പാണ് ഒരു സ്കൂൾ അലോവേര ജെല്ല്, ഒരു സ്പൂൺ വിറ്റാമിൻ ഓയിൽ, ഒരു സ്പൂൺ ഗ്ലിസറിൻ എന്നിവ മിക്സ് ചെയ്ത് ഒരു ക്രീം പരുവത്തിൽ ആക്കുക. കറുപ്പ് നിറമുള്ള ഭാഗത്ത് നന്നായി പുരട്ടുക ഒരു മോയ്സ്ചറൈസർ പോലെ സ്ഥിരമായി ഉപയോഗിച്ചാൽ കറുപ്പ് മാറിക്കിട്ടും. അടുത്ത ടിപ്പാണ് ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് അര സ്പൂൺ ഗ്ലിസറിൻ മിക്സ് ചെയ്തു അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക ഇത് നന്നായി മിക്സ് ചെയ്ത് കറുപ്പ് നിറമുള്ള ആ ഭാഗത്ത് പുരട്ടി 5 മിനിറ്റ് ശേഷം കഴുകി കളയുക.