സ്ട്രോക്ക്, ശരീരം കാണിക്കുന്ന പലതരം ലക്ഷണങ്ങൾ.

ഒക്ടോബർ മാസം ലോക ആരോഗ്യ സംഘടന സ്ട്രോക്ക് മാസമായി ആചരിക്കാറുണ്ട്. പ്രായമായവരെ മാത്രമല്ല സ്റ്റോക്ക് ഇന്ന് ഉണ്ടാകാറുള്ളത് എങ്കിലും അധികവും ആ പ്രായക്കാരിലാണ് കാണുന്നത് . രണ്ടുതരത്തിലാണ് സ്ട്രോക്ക് ഉണ്ടാക്കുന്നത്. ഇഷിമിക്ക് സ്ട്രോക്ക്, ഹെമറാജിക്ക് സ്ട്രോക്ക് എന്നിവയാണവ. ഇഷിമിക് സ്ട്രോക്ക് എന്നാൽ തലച്ചോറിന്റെ ചില ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. രക്തയോട്ടം നിലക്കുന്നതിന്റെ കാരണം ആ ഭാഗത്തേക്കുള്ള രക്തസമ്മർദ്ദമോ അല്ലെങ്കിൽ കൊഴുപ്പടിഞ്ഞു കൂടുന്നതുമൂലം രക്തം കട്ടപിടിക്കുന്നത് മൂലമാണ്.

ഹെമറാജിക് സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ കാരണം തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടിയോ അതിലെ കുമിളകൾ പൊട്ടിയോ രക്തം ഒഴുകുന്നത് കൊണ്ടാണ്. ഇതിൽ രണ്ടിനും കാണുന്ന ലക്ഷണങ്ങൾ ചെറിയ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇഷിമിക് സ്ട്രോക്ക് അഥവാ സാധാരണയുള്ള സ്ട്രോക്ക്, ഇത് സാവധാനം പ്രൊഗ്രസ് ചെയ്യുന്ന ഒരു രോഗമാണ്. വായുടെ ഒരു ഭാഗം കൂടി പോവുക ശരീരത്തിന് ബലക്ഷയം തോന്നുക എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ ഇത് സാവധാനം മാത്രമേ ഉണ്ടാകൂ.

സമയം ഹെമറാജിക് സ്ട്രോക്ക് പെട്ടെന്നുള്ള ശർദ്ദി തളർച്ച, ബോധക്ഷയം എന്നിവയെല്ലാം കാണിക്കുന്നു. ഇഷിമിക്ക് സ്ട്രോക്കിൽ സാധാരണയായി സർജറിയുടെ ആവശ്യം വരാറില്ല മരുന്നുകളുടെയും ചെറിയ ചികിത്സകളുടെയും ഭാഗമായി ഇത് റിക്കവർ സാധിക്കാറുണ്ട്. എമറാജിക് സ്ട്രോക്കിനെ സർജറി മാത്രമാണ് ഒരു പ്രതിവിധി. സ്ട്രോക്ക് വന്ന ആളുകളിൽ സർജറിക്ക് ശേഷവും ശരീരം പൂർവസ്ഥിതിയിൽ ആകാൻ കുറച്ച് സമയം എടുക്കാറുണ്ട് അതുകൊണ്ട് തന്നെ ഫിസിയോതെറാപ്പി അവർക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. സ്ട്രോക്കിന്റെതായ ചെറിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഹോസ്പിറ്റലിൽ പോവുക എന്താണ് ആവശ്യം.