പ്ലാസ്റ്റിക്കും അതിലൂടെ ഉണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളും.

പ്ലാസ്റ്റിക് എന്ന ഒരു വസ്തു നൂറുകണക്കിന് പോളിമേഴ്സ് ഉൾക്കൊള്ളിച്ച് ഉണ്ടാക്കുന്ന ഒന്നാണ്. പ്ലാസ്റ്റിക് ശരീരത്തിന് പലരീതിയിലും നെഗറ്റീവ് ആയി ബാധിക്കുന്നുണ്ടെന്ന് നമുക്കിന്ന് അറിയാം. എങ്കിലും അത് ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് മനസ്സിലാക്കേണ്ടത് അനിവാര്യം തന്നെയാണ്. പക്ഷേ പല രീതിയിൽ പ്ലാസ്റ്റിക് നമുക്ക് ഉപയോഗപ്രദമാകുന്നതുകൊണ്ട് ഇതിന് ദോഷവശങ്ങൾ സൗകര്യപൂർവ്വം നമ്മൾ മറന്നു പോവുകയാണ്. ഇതുതന്നെ പലരീതിയിൽ അതിന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുകയാണെങ്കിൽ അതിന് താഴത്ത് കൊടുതിരിക്കുന്ന ഒരു ചിഹ്നവും അതിനോട് കൂടി കൊടുത്തിരിക്കുന്ന നമ്പറും അതിന്റെ ക്വാളിറ്റി രേഖപ്പെടുത്തുന്നതാണ്.

കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ 5 ഗ്രാം എങ്കിലും പ്ലാസ്റ്റിക് ശരീരത്തിന് അകത്തേക്ക് ചെല്ലുന്നുണ്ട് എന്നാണ് മെഡിക്കൽ കണക്കുകൾ രേഖപ്പെടുത്തുന്നത്. പ്രധാനമായ ഒരു കാരണമാണ് നമ്മൾ ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ. പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ പ്ലാസ്റ്റിക്കിന്റെ കണ്ടന്റ് ഭക്ഷണത്തിലേക്ക് പകർന്ന് നമ്മൾ കഴിക്കുന്നത് വഴി അത് നമ്മുടെ വയറ്റിലേക്ക് എത്തുന്നു.ഭക്ഷണപദാർത്ഥങ്ങൾ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്കിലും കളിപ്പാട്ടങ്ങളിലും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ചില പ്ലാസ്റ്റിക് കണ്ടെന്റുകളുണ്ട് ഇവയെ ചില യൂറോപ്യൻ കൺട്രീസ് ഒക്കെ നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.

നാം ശ്രദ്ധിക്കേണ്ടത് പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുകയോ, അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ പാക്ക് ചെയ്യുകയോ, അത്തരം പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചു വയ്ക്കാതിരിക്കുകയോ ചെയ്യുക. ചൂടുവെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ ആകാതിരിക്കുക. അത് കുടിക്കുന്നത് വഴി ആരോഗ്യകരമല്ലാത്ത ചില പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകുന്നു. എപ്പോഴും സിംഗിൾ യൂസ് ആൻഡ് ത്രോ എന്ന രീതിയിലുള്ള പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കുക. ഡിസ്പോസിബിൾ ആയിട്ടുള്ള പ്ലാസ്റ്റിക്കുകൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുക. വഴി മാത്രമേ ആരോഗ്യകരമായ ജീവിതം സാധിക്കുന്നുള്ളൂ.