കൈ തരിപ്പ് മരവിപ്പ് എന്നിവയൊക്കെ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം.

നമ്മുടെ വീട്ടിലെ സ്ത്രീകൾ ഇപ്പോൾ സ്ഥിരമായി പറഞ്ഞുവരുന്ന ഒരു കാര്യമാണ് അലക്കിയിട്ട് ഊരി പിഴിയുമ്പോൾ അല്ലെങ്കിൽ ചെറിയ കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ തന്നെ കൈകൾക്ക് ഉണ്ടാകുന്ന വേദനയും തരിപ്പും. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ഈ കാര്യം കൂടുതലായും കണ്ടുവരുന്നത്. നാടൻ ഭാഷയിൽ ഇതിനെ ഞരമ്പ് കുടുങ്ങുക എന്നാണ് പറയാറ്. ഒരേ ജോലി തന്നെ കൂടുതൽ സമയം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനത്തെ അവസ്ഥ ഉണ്ടാകാറ്. കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്ന ആളുകൾ, ഓട്ടോറിക്ഷ ഓടിക്കുന്ന ആളുകൾ,അല്ലെങ്കിൽ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അവരിലെല്ലാം ആണ്ധികമായും കണ്ടുവരുന്നത്.

ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്? കൈകളുടെ കൈത്തണ്ടയിൽ നിന്നും കൈപ്പത്തിയിലേക്ക് ഞരമ്പുകൾക്കും സെപ്പറേറ്റ് ആയി പോകുന്നുണ്ട്. കൈത്തയിൽ നിന്നും വിരലിലേക്ക് പോകുന്ന ആ ജോയിന്റിലാണ് സാധാരണയായി വേദന കണ്ടു വരാറ്. ആ ഭാഗത്തിന് കൂടുതലായി കൊടുക്കുന്ന സമ്മർദ്ദം ആണ് ഇതിന് കാരണം. ഇതിനെ മറികടക്കുന്നതിനു ചില ചെറിയ തരം എക്സസൈസുകൾ ഉണ്ട്. കൈകളുടെ ആ ഭാഗത്തിന് ചെറിയ ഷെയ്ക്ക് എപ്പോഴും കൊടുത്തു കൊണ്ടിരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്തിന് ഒരു മൂവ്മെന്റും അവിടെ രക്തം ശരിയായ രീതിയിലും ആകുന്നു.

മറ്റൊരു എക്സസൈസ് ആണ് രണ്ട് കൈപ്പത്തികളും പുറകിലേക്ക് വളച്ചു പിടിക്കുക. ഇത് രക്തയോട്ടം ശരിയായ രീതിയിൽ ആക്കുന്നതിന് സഹായിക്കുന്നു, ഇതുവഴി ആ വേദനയും കടച്ചിലും കുറഞ്ഞു കിട്ടുന്നു. പിന്നെ ചെയ്യാവുന്ന മറ്റൊരു വഴിയാണ് സ്മൈലി ബോളുകൾ അമർത്തി കൊടുക്കുന്ന രീതി. ഇത് ഇത്തരം അവസ്ഥ കൈകൾക്കുള്ളവർക്കും അല്ലാത്തവർക്കും ചെയ്യാം. ഇതുവഴി കൈകൾക്ക് ഉണ്ടാകുന്ന കഴപ്പ്, തരിപ്പ്, നീര് എന്നിവയെല്ലാം രക്തം സംക്രമണം ശരിയായ രീതിയിൽ ആകുന്നതിലൂടെ മാറി കിട്ടുന്നു.