പ്രമേഹത്തിന് കഴിക്കുന്ന മെറ്റ് ഫോർമിംഗ് എന്ന മരുന്ന് ക്യാൻസർ അതുപോലെ കിഡ്നി രോഗങ്ങൾ ഉണ്ടാകുമോ.. സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കഴിഞ്ഞ എപ്പിസോഡിൽ ഞാൻ പ്രമേഹത്തെക്കുറിച്ച് ഉള്ള എല്ലാ മരുന്നുകളെയും കുറിച്ച് വളരെ ചുരുക്കമായി പറയുകയുണ്ടായിരുന്നു.. അതിൻറെ അവസാനം ഭാഗത്ത് ഞാൻ പറയുകയുണ്ടായി അടുത്ത എപ്പിസോഡ് മുതൽ ഞാൻ ഓരോ മരുന്നുകളെ കുറിച്ചും സെപ്പറേറ്റ് ആയി എടുത്ത് ആ ഓരോ മരുന്നുകളെ കുറിച്ചും ഉള്ള വിശദവിവരങ്ങൾ പറയും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മെറ്റ് ഫോർമിംഗ് എന്ന മരുന്നിനെ കുറിച്ചാണ്.. കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ വിവാദത്തിൽ പെട്ട ഒരു മരുന്ന് എന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന ഒരു മരുന്നാണിത്..

മെറ്റ് ഫോർമിംഗ് കഴിച്ചാൽ കാൻസർ ഉണ്ടാവും.. അതുപോലെ ഇത് കഴിച്ചാൽ കിഡ്നി തകരാറിലാവും.. അതുപോലെ മറ്റു പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവും എന്നൊക്കെ പല വിവാദങ്ങളും നമ്മൾ ഇതിനെക്കുറിച്ച് കേൾക്കുകയുണ്ടായി.. അതുകൊണ്ടുതന്നെ ഈ പറയുന്ന വിവാദങ്ങളെല്ലാം ശരിയാണോ.. അതുകൊണ്ട് നിങ്ങൾക്ക് ഇത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഒരു മറുപടിയാകും ഈ ഒരു വീഡിയോ.. മെറ്റ് ഫോർമിങ് എന്ന് പറയുന്നത് കഴിഞ്ഞ ഒരു 60 അല്ലെങ്കിൽ 70 വർഷങ്ങളായി ആധുനിക ചികിത്സ രീതിയിലുള്ള ഒരു മരുന്നാണ് അല്ലെങ്കിൽ അതിൻറെ തുടക്കം അത്രയും പഴകിയത് ആണ്..

1950കളിൽ ഫ്രാൻസിൽ ഉള്ള ലൈലാക്ക് എന്ന് പറയുന്ന ഒരു ചെടിയുടെ ഇലയിൽ നിന്നുള്ള ഒരു കോമ്പൗണ്ട് ബേസ് ചെയ്താണ് മെറ്റ്ഫോർമിംഗ് എന്ന് മരുന്ന് ഡെവലപ്പ് ചെയ്ത് എടുക്കുന്നത്.. അപ്പോൾ ഈ മരുന്ന് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ടൈപ്പ് ടു പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ആയിട്ട് ഉപയോഗിക്കുന്ന ഒരു മരുന്നാണിത്.. ടൈപ്പ് വൺ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ഇൻസുലിൻ മാത്രമേ പറ്റുകയുള്ളൂ.. പ്രമേഹം കണ്ടുപിടിക്കുമ്പോൾ തന്നെ ഏറ്റവും ആദ്യം ഉപയോഗിക്കുന്ന മരുന്നു കൂടിയാണ് ഇത്.. അതിന് പല കാരണങ്ങളുമുണ്ട്.. അപ്പോൾ ഈ മരുന്ന് വർക്ക് ചെയ്യുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ ലിവറിൽ നിന്നുള്ള ഗ്ലൂക്കോസ് ഉൽപാദനത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഈ മരുന്ന് നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…