സ്ത്രീകളിലെ ക്യാൻസറുകൾ.. ബ്രസ്റ്റ് ക്യാൻസർ ജീവിതത്തിൽ വരാതിരിക്കുവാൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ചില സ്ത്രീപക്ഷ ചിന്തകൾ അല്ലെങ്കിൽ സ്ത്രീകളുടെ ചില ആരോഗ്യപ്രശ്നങ്ങൾ ആയിട്ടാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. മുൻപ് ഒരു അവസരത്തിൽ സ്ത്രീകളിലെ പ്രമേഹം എങ്ങനെ പ്രത്യേകം ആവുന്നു അല്ലെങ്കിൽ എന്തൊക്കെയാണ് അതിൻറെ പ്രത്യേകതകൾ എന്നൊക്കെ ഒരിക്കൽ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്.. ഇന്ന് നമ്മൾ മറ്റ് ചില പ്രമേഹം അല്ലാത്ത വിഷയങ്ങളുമായിട്ട് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമായിട്ടാണ് സംസാരിക്കാൻ പോകുന്നത്.. അതിൽ രണ്ടുമൂന്നു കാര്യങ്ങൾ ഒന്നാമത്തെത് സ്ത്രീകളെക്കുറിച്ച് എന്നും പറയുന്നത് എല്ലാ രോഗങ്ങളിലേക്കും നല്ല ശ്രദ്ധ അതായത് അവരവരുടെ ശരീരത്തിലേക്ക് അല്ലെങ്കിൽ അതിൻറെ പ്രശ്നങ്ങളിലേക്ക് സ്ത്രീ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നുള്ളതാണ്..

അതുകൊണ്ടുതന്നെ ഹൃദ്രോഗങ്ങളും മസ്തിഷ്ക ആഘാതങ്ങളും ഒക്കെ എടുക്കുകയാണെങ്കിൽ തന്നെ സ്ത്രീകൾ വൈകിയാണ് ആശുപത്രികളിൽ എത്തുന്നത് അല്ലെങ്കിൽ വൈകിയാണ് അത്തരം ലക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്നൊക്കെയാണ് കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത്.. അപ്പോൾ നമുക്കറിയാം സ്ത്രീകളിലെ പ്രമേഹ സങ്കീർണതകൾ ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ ഹൃദ്രോഗങ്ങൾ സ്ത്രീകളിൽ വരികയാണെങ്കിൽ അത് വളരെയധികം സങ്കീർണ്ണം ആകുന്നു എന്നുള്ളതും നമ്മൾ കാണാറുണ്ട്..

ഇത് കൂടാതെ തന്നെ മസ്തിഷ്ക ആഘാതവും ഹൃദ്രോഗങ്ങളും കണക്കിൽ എടുക്കുമ്പോൾ എത്രവേഗം അവർ ആശുപത്രിയിൽ എത്തുന്നു എന്നുള്ളത് ആണ് പ്രധാനം.. എങ്കിൽപോലും പലപ്പോഴും അവർ വേണ്ട സമയത്തിനുള്ളിൽ ആശുപത്രികളിൽ എത്തുന്നില്ല എന്നുള്ളതാണ് നമ്മുടെ ഒബ്സർവേഷനും കണക്കുകളും സൂചിപ്പിക്കുന്നത്.. അപ്പോൾ ഈ ഒരു നിരീക്ഷണത്തിൽ നിന്നുകൊണ്ടുതന്നെ ഒരു കാര്യം അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങളെ അല്ലെങ്കിൽ സ്വന്തം ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ തള്ളിക്കളയാതെ ഇരിക്കുക.. അത് ചെറുതാണെങ്കിൽ പോലും നല്ലോണം ശ്രദ്ധ കൊടുക്കുക.. വേണ്ട ടെസ്റ്റുകൾ എല്ലാം സമയത്ത് തന്നെ ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…