കഷ്ടപ്പാടുകളിലും ജീവിതത്തിൽ പൊരുതി തൻറെ മകളെ വിജയത്തിലേക്ക് എത്തിച്ച ഒരു അമ്മയുടെ കഥ..

ശരിക്കും എനിക്ക് ഭ്രാന്ത് ഉണ്ടോ.. ആ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങല കണ്ണികൾ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്.. നിറം കൊണ്ട് ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ ഒരു 16 കാരി ആയിരുന്നു അന്ന് അവൾ.. ഇന്ന് നിറം കെട്ട ഒരു ജീവിതത്തിൽ ബാക്കി എന്നോണം നിഴൽ പോലും കൂട്ടിന് ഇല്ലാത്ത ഇരുണ്ട മുറിയിൽ മങ്ങിയ സ്വപ്നങ്ങളുമായി ഇരുണ്ട നാളുകൾക്കൊപ്പം സഞ്ചരിക്കുന്ന 26 കാരിയാണ് അവൾ.. തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 10 വർഷങ്ങൾ.. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചവൾ.. മുന്നിൽ ജീവിതം ഒരുപാട് ബാക്കി ഉണ്ടായിട്ടും ഒരു ചങ്ങലത്തുണ്ടിനാൽ ബന്ധിക്കപ്പെട്ട നല്ല പ്രായം അവൾക്ക് എന്നും ഒരു ചോദ്യചിഹ്നമാണ്..

എങ്ങനെയാണ് മായ നീ ഭ്രാന്തിയായത്.. എന്തിനാണ് മായ നിന്നെ ഭ്രാന്തി ആക്കപ്പെട്ടത്.. എന്തിനുവേണ്ടിയാണ് നിന്നിലേക്ക് മാത്രമായി നീ സ്വയം ഒതുങ്ങിയത്.. അവൾ തന്നോട് തന്നെ ചോദിക്കാത്ത ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.. 12 വർഷങ്ങൾക്കു മുൻപ് പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടി തന്നെ പാസായി.. സ്കൂളിൻറെ അഭിമാനമായ ഒരു പെൺകുട്ടി.. എന്നും എത്തിപ്പെടാത്ത ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ ആ വിജയത്തെ അനുമോദിക്കാനും ഒരുപാട് പേർ ഉണ്ടായിരുന്നു.. ജനപ്രതിനിധികൾ.. നാട്ടുകാർ.. ചാനലുകാർ.. അങ്ങനെ ഒരുപാട് പേര്.. അവർക്കു മുന്നിൽ സന്തോഷത്തോടെ സംസാരിക്കുമ്പോൾ പിന്നിൽ ഇടിഞ്ഞുവീഴാറായ വീടിൻറെ ശോചനീയ അവസ്ഥ കണ്ട പലരും മുന്നോട്ടു വന്നു.. വീടായും അതുപോലെ പഠന ചെലവ് ഏറ്റെടുത്തതായും അങ്ങനെ പലപല കാര്യങ്ങൾ.. അച്ഛൻ മരിച്ചിട്ടും തോൽക്കാതെ മകൾക്ക് വേണ്ടി ജീവിച്ച അമ്മയെ അഭിനന്ദിക്കാനും മറന്നില്ല പലരും..

ഒരുപാട് ജനകീയ കൂട്ടായ്മയുടെ ഇടയിൽ ഇരിക്കുമ്പോൾ മായയെ അന്ന് അത് ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്.. ആ നാട്ടിലെ പ്രമാണിയായ പരമേശ്വരന്റെ വാക്കുകൾ.. മായ എന്ന പെൺകുട്ടി ഇന്ന് ഈ നാടിൻറെ തന്നെ അഭിമാനമാണ്.. ഇല്ലായ്മയിൽ പോലും പൊരുതി നേടിയ ഈ വിജയത്തിന് ഇന്ന് പത്തരമാറ്റ് ആണ്.. എന്നാൽ ഈ കുട്ടിയെ അഭിനന്ദിക്കുമ്പോൾ അതിൻറെ കൂടെ തന്നെ ചേർത്ത് വായിക്കേണ്ട ഒരാൾ കൂടിയുണ്ട് മായക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചപ്പോൾ മറ്റൊരു വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാതെ മകൾക്ക് വേണ്ടി ജീവിച്ച ഈ കുട്ടിയെ ചേർത്ത് പിടിച്ചു വളർത്തുമ്പോൾ ഈ നിലയിലേക്ക് എത്തിക്കാൻ വേണ്ടി മുന്നിൽ വഴികാട്ടിയ ഒരു അമ്മ.. മായയുടെ അമ്മയ്ക്ക് മുന്നിൽ ശരിക്കും ഞാൻ കൈകൂപ്പുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…