പിശുക്കൻ എന്ന് വിളിച്ച് കളിയാക്കിയ നാട്ടുകാർ വർഷങ്ങൾക്കുശേഷം അയാളെ കണ്ടപ്പോൾ ഞെട്ടിപ്പോയി..

ഒരു അഞ്ചു രൂപയ്ക്ക് മീൻ വാങ്ങിയാൽ മൂന്നിന്റെ അന്ന് വിളിച്ചു പോകുന്നത് വരെ അതു തന്നെയാണ് ചോറിനുള്ള കൂട്ടാൻ.. പപ്പടം വാങ്ങിയാൽ ഓരോന്ന് എടുത്ത് നാലാക്കി മുറിച്ചു വയ്ക്കും ആ മനുഷ്യൻ.. അയൽ വീട്ടിലെ അമ്മിണി ചേച്ചി വേലിക്കപ്പുറം നിന്നുകൊണ്ട് അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്.. നിങ്ങൾക്ക് അറിയുമോ ആ നാല് പെൺകുട്ടികൾക്ക് അടിയിൽ ഇടുന്ന വസ്ത്രങ്ങൾ പോലും വാങ്ങിക്കൊടുക്കാതെ മൂപ്പരുടെ പഴയ മുണ്ടുകളും മൂപ്പത്തിയുടെ പഴയ സാരി ആണ് കെട്ടിക്കൊടുക്കുന്നത്.. കുറച്ച് ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത് എന്നാലും ഞാൻ അത് കേട്ടു.. ചൂണ്ടയിടാൻ വേണ്ടി അലക്ക് കല്ലിന്റെ അരികിലുള്ള ഞാഞ്ഞൂളിനെ മാന്തി കൊണ്ട് ഇരുന്ന എന്റെ രണ്ട് ചെവിയും ഒരു കണ്ണിൻറെ പാതിയും അവിടെ ആയിരുന്നുവല്ലോ..

ആ മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട്.. അതിരാവിലെ മുണ്ടും മടക്കി വലത്തെ ഭാഗത്തേക്ക് തുരികി കുത്തി ചെരുപ്പുകൾ ഇടാതെ എന്നും ഒരേ ഷർട്ടും മുണ്ടും ഇട്ട് കയ്യിൽ ഒരു പൊതിയുമായി ശരവേഗത്തിൽ നടന്നു പോകുന്നത്.. പിന്നെയും കണ്ടിട്ടുണ്ട് കല്യാണം വീട്ടിലൊക്കെ നാലു പിള്ളേരെയും കൊണ്ടുവന്ന് ഒന്നും രണ്ടും മൂന്നും വട്ടം ചോറും കറിയും എല്ലാം ചോദിച്ചു വാങ്ങിച്ചു അവർ കഴിക്കുന്നത് നോക്കിയിരിക്കുന്നത്.. ഒരു ദിവസം ഞാനും കുറച്ചു ദൂരം ചെന്നു നോക്കി എൻറെ കണ്ണിൽനിന്ന് മറയുന്നതുവരെ ഞാൻ നോക്കി നിന്നു അയാൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാൻ..

ദൂരെയുള്ള ഓട്ട് കമ്പനിയിൽ സൈറൺ അടിക്കുന്നതിനു മുന്നേ എത്താൻ ആണത്രേ ആ പോക്ക്.. ഒരു രൂപ കൊടുത്ത് ബസിനും പൊയ്ക്കൂടെ ആ മനുഷ്യന് എന്നുള്ള ഒരു ചോദ്യം.. അതുപോലെ ഒരു നല്ല മുണ്ടും ഷർട്ടും വാങ്ങിച്ചു ധരിച്ചൂടെ എന്നുള്ള ഒരു ചോദ്യം.. ഇക്കാലത്തും ചെരുപ്പുകൾ ഇടാതെ നടക്കുന്ന ആളുകളുണ്ടാകും എന്നുള്ള ഒരു ചോദ്യം.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾക്കായി ആരും തന്നെ മെനക്കെട്ടില്ല.. പകരം എല്ലാവരും കൂടി ആ മനുഷ്യനെ ഒരു പേര് വിളിച്ചു അറുക്കിസ് എന്ന്.. ഞാനും അങ്ങനെ തന്നെ വിളിക്കാൻ തുടങ്ങി.. ഒറ്റയ്ക്കല്ല കൂട്ടുകാരോടൊപ്പം അയാളെ കാണുമ്പോൾ ഒക്കെ തന്നെ ആ പേര് വിളിച്ചുകൊണ്ട് മറഞ്ഞു.. ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അയാൾ മുന്നോട്ടു നടന്നു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…