ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഗ്യാസ്ട്രിക് അൾസർ എന്ന പ്രശ്നത്തിന്റെ കാരണങ്ങളും.. അതിൻറെ ലക്ഷണങ്ങളും.. പരിഹാര മാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മളിൽ ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന പുളിച്ചു തികട്ടൽ.. അതുപോലെ നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത്.. വയറിൻറെ മേൽഭാഗത്ത് നന്നായിട്ട് എരിയുക അതുപോലെ നന്നായിട്ട് പുകയുക.. ഭക്ഷണം ഒന്നും കഴിക്കാൻ വയ്യ ഡോക്ടറെ.. എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ വേദന അനുഭവപ്പെടും.. വയർ കമ്പിച്ച് നിൽക്കുകയാണ്.. അതിന്റെ കൂടെ ഒരു ഛർദ്ദി വരുന്നു.. നല്ല ക്ഷീണവും അതുപോലെ രക്തക്കുറവും ഉണ്ടാവും.. അതുപോലെ വേറെ ചില ആളുകൾ പറയുന്നതാണ് മലം കട്ടിയായിട്ടാണ് പോകുന്നത്.. വയർ കമ്പിച്ച് നിൽക്കുകയാണ് മലം പോകുമ്പോൾ കറുത്ത നിറത്തിലാണ് പോകുന്നത് എന്ന്.. പലപ്പോഴും നമ്മൾ പറയുന്ന വയറിലെ പുണ്ണ് എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആവാം ചിലപ്പോൾ ഇതെല്ലാം..

അതുകൊണ്ടുതന്നെ എന്താണ് വയറിൽ ഉണ്ടാകുന്ന പുണ്ണ് എന്നും.. എന്തൊക്കെയാണ് അതിൻറെ പ്രധാന ലക്ഷണങ്ങൾ എന്നും.. സാധാരണ നെഞ്ചരിച്ചിൽ മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുമ്പോൾ അതിനെ നമ്മൾ പേടിക്കേണ്ട കാര്യമുണ്ടോ എന്നും നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാം.. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകളാണ് നേരത്തെ പറഞ്ഞിട്ടുള്ള നെഞ്ചരിച്ചൽ അതുപോലെ നെഞ്ചിനകത്ത് ഉണ്ടാകുന്ന പുകച്ചിൽ അതുപോലെ വയറിനുള്ളിൽ നിന്ന് തിരിച്ചുവരുന്ന പുളിച്ചു തികട്ടൽ ഒക്കെ.. ഈ സാധനം എന്നു പറയുന്നത് സാധാരണ കണ്ടുവരുന്നത് വായിന്റെ ഉള്ളിലെ ലൈനിങ്ങിൽ ചെറിയ മുറിവുകൾ ഉണ്ടായിട്ട് അത് പുണ്ണ് ആവുന്നതുപോലെ.. നമ്മുടെ കാഴ്ചയിൽ അത് വായ്പുണ്ണ് പറഞ്ഞ സാധനം ആകുന്നത് പോലെ വയറിനുള്ളിലെ പ്രൊട്ടക്റ്റീവ് ലയറിൽ ചെറിയ മുറിവുകൾ ആയിട്ട് വയറിനുള്ളിൽ ഉണ്ടാകുന്ന പുണ്ണ് ആണ്.

ഈ വയറിനുള്ളിൽ ഉണ്ടാകുന്ന പുണ്ണ് കാരണം ദഹനം ശരിയാകാതെ ഇരിക്കുകയും ഭക്ഷണം കഴിക്കുമ്പോൾ വേദന ഉണ്ടാകുകയും വയർ കമ്പിച്ച് നിൽക്കുകയും വിശപ്പില്ലായ്മ ഉണ്ടാവുകയും അതുപോലെ കഴിക്കാൻ കഴിയാതെ ആവുകയും ഒക്കെ ചെയ്യാറുണ്ട്.. അതോടൊപ്പം തന്നെ ചില ആളുകൾക്ക് നെഞ്ചരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ ഛർദ്ദിക്കാൻ വരും അതുപോലെ നല്ല ക്ഷീണം ഉണ്ടാവും മലത്തിൻറെ കട്ടി കൂടുകയും കളർ മാറുകയും ഒക്കെ ചെയ്യും.. ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ശരീരത്തിന് പ്രയാസങ്ങൾ ഉണ്ടാക്കുകയും വയറിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഈ രോഗത്തിനെയാണ് ഗ്യാസ്ട്രിക് അൾസർ അഥവാ വയറിലെ പുണ്ണ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…