വഴിയരികിൽ വെച്ച് ഒരാളെ തല്ലുന്നത് കണ്ട് പോലീസുകാരനെതിരെ മൊഴി കൊടുത്ത ആൾക്ക് സംഭവിച്ചത് കണ്ടോ

ആ പെൺകൊച്ച് സാക്ഷി പറഞ്ഞാൽ ഇവൻ സസ്പെൻഷനിൽ ആകും അല്ലടോ വക്കീലേ. എബ്രഹാം അഡ്വക്കേറ്റ് മാത്യുവിനെ ഒന്ന് നോക്കി. ചിലപ്പോൾ എന്നും മറുപടി പറഞ്ഞെങ്കിലും ആ സമയത്ത് മാത്യു അലക്സിനെ ശ്രദ്ധിക്കുകയായിരുന്നു. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നതായിരുന്നു ആ സമയത്ത് അയാളുടെ മുഖത്ത് ഉണ്ടായിരുന്നത്. പതിവ് കുസൃതിയും ചിരിയും ആണ് ഉണ്ടായിരുന്നത്. അവളെ ഒന്നു പോയി കണ്ടായിരുന്നോ? എവിടെയുള്ളതാ?

രാമപുരത്ത് ഉള്ളതാണ്. ഇവിടെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. നമ്മുടെ നാട്ടിലെ ഗവൺമെൻറ് സ്കൂളിലെ ടീച്ചറാണ്. പേര് കല്യാണി എന്നാണ്. ഞാൻ പോയി കണ്ടിരുന്നു മൊഴിമാറ്റില്ല എന്ന് തീർച്ചപ്പെടുത്തി പറഞ്ഞു. കണ്ടത് പറയുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഉണ്ടായത്. എന്നാൽ പിന്നെ കോടതിയിൽ അവൾ വരാതിരിക്കാൻ വേണ്ടത് ചെയ്തേക്ക്. എബ്രഹാം അങ്ങനെ കടുത്ത സൊരത്തിൽ പറഞ്ഞു. അതൊന്നും വേണ്ട പപ്പാ എന്ന് അലക്സ് പറഞ്ഞു.

ജോലി പോവുകയൊന്നുമില്ലല്ലോ സസ്പെൻഷൻ അല്ലേ അതു കുഴപ്പമില്ല. പപ്പയ്ക്ക് എന്നെ കാണാൻ കിട്ടുന്നില്ല എന്നല്ലേ പരാതി കുറച്ചുനാൾ തോട്ടത്തിലെ കണക്ക് ഒക്കെ നോക്കി പപ്പയുടെ കൂടെ ഞാനും കൂടാം. എബ്രഹാമിന്റെ കണ്ണ് ഒന്ന് കലങ്ങി അയാൾ ഭിത്തിയിലെ ജെസിയുടെ ഫോട്ടോ ഒന്ന് നോക്കി. ഒറ്റ ഒന്നു മാത്രമേയുള്ളൂ അച്ചായാ പൊന്നുപോലെ നോക്കിക്കോണേ. വേറെ കല്യാണം ഒന്നും കഴിച്ച് അവനെ കഷ്ടപ്പെടുത്തരുത്.

മരണകടക്കയിൽ അവൾ അത് പറയുമ്പോൾ അവന് പ്രായം ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ ഒരു പെണ്ണിനെ പോലും നോക്കാത്ത രീതിയിൽ അവൾ എന്തു മായാചാരമാണ് കാട്ടിയത് എന്ന് ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട്. എട്ടുവർഷംകൊണ്ട് ഒരു കുരിശിന്റെ ഹൃദയത്തിൽ ഇത്രയും അധികം നിറയാൻ ഒരു സ്ത്രീക്ക് എങ്ങനെ സാധിക്കുന്നു? അത് അയാൾ പലപ്പോഴും ഓർക്കാറുണ്ട്. തന്റെ ഭാര്യയുടെ വാക്കുകൾ അതേപോലെതന്നെ അനുവർത്തിക്കണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു. പിന്നീട് നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.