വണ്ടി പഞ്ചറായി സഹായിക്കാൻ വന്ന കുട്ടിയുടെ വീട്ടിലെത്തിയ മലയാളി കുടുംബം കണ്ടത് നൊമ്പരപ്പെടുത്തുന്ന കാഴ്ച

ഞാനും എൻറെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂർ ഒക്കെ ഒന്ന് കറങ്ങാം എന്ന് കരുതി യാത്ര തുടങ്ങി. മൈസൂർ എത്തുന്നതിന് തൊട്ടുമുന്നേ തന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി. അവിടെ അടുത്തൊന്നും ഒരു വീടുപോലും ഉണ്ടായിരുന്നില്ല. നല്ല വെയിൽ ഉണ്ടായിരുന്നു കാറിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത രീതിയിൽ ചൂട് ഉണ്ടായിരുന്നു. ആരെയെങ്കിലും സഹായിക്കാൻ കിട്ടുമോ എന്ന് നോക്കി. കുറച്ചു സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം തോന്നിക്കുന്ന പയ്യൻ ആ വഴിക്ക് വന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി അവനോട് കുറച്ച് ഉദവി ചെയ്യുമോ എന്ന് തമിഴിൽ ചോദിച്ചു. അവൻ തിരിച്ചു ചോദിച്ചു നിങ്ങൾ മലയാളിയാണല്ലേ എന്ന്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങൾ രണ്ടുപേരും കൂടി കാറിന്റെ ടയർ മാറ്റി. നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാട് എന്ന് ചോദിച്ചു. അവൻറെ മുഖഭാവം ആകെ മാറി.

കുറച്ചുസമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല. ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരം അവന് കൊടുത്തു. അതിന്റെ കൂടെ തന്നെ 50 രൂപയും കൊടുത്തു. അവൻ പൈസ തിരികെ തന്നിട്ട് പറഞ്ഞു വിരോധമില്ലെങ്കിൽ എന്നെ ഒന്ന് വീട്ടിൽ ആക്കാമോ. നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എൻറെ വീട്. നീ പൈസ വച്ചോ നിന്നെ കൊണ്ടുപോയില്ല എന്നുണ്ടെങ്കിൽ പിന്നെ ആരെയാണ് ഞാൻ കൊണ്ടുപോവുക. അവൻ ചിരിച്ചുകൊണ്ട് കാറിൽ കയറി. ഞാൻ അവനോട് ചോദിച്ചു ഈ നട്ടുച്ചയ്ക്ക് നീ എവിടെ പോയതാണ്. അവന്റെ ട്രൗസറിൽ നിന്നും ഒരു കടലാസ് എടുത്തുകൊണ്ട് അവൻ പറഞ്ഞു ഉമ്മയ്ക്ക് വേണ്ടിയുള്ള മരുന്ന് വാങ്ങാൻ പോയതാണ് എന്ന്.

മരുന്ന് വാങ്ങി കഴിഞ്ഞപ്പോൾ പൈസ എല്ലാം കഴിഞ്ഞു ബസിന് കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു വന്നതാണ്. ആയിരങ്ങൾ ആവശ്യമില്ലാതെ ചെലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല. എൻറെ എട്ടു വയസ്സുള്ള മൂത്തമകൻ അവനോട് ചോദിച്ചു എന്താണ് നിൻറെ ഉമ്മയ്ക്ക് അസുഖം. അതിന് അവനു മറുപടി ഉണ്ടായിരുന്നില്ല. ഞാൻ അവനോട് ചോദിച്ചു നിൻറെ ഉപ്പയ്ക്ക് എന്താണ് ജോലി?

അതു ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.എൻറെ ഉപ്പയുടെ ഫോട്ടോ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. പിന്നീട് നടന്നത് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ മുഴുവനായി കാണുക.