മരുമകളുടെ വീട്ടിൽ ഇട്ട് കൊല്ലാകൊല ചെയ്ത അമ്മായി അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

കൂട്ടുകാരൻ അജ്മലിന്റെ വിവാഹ ദിവസം അവൻറെ ഭാര്യ മണവാട്ടിയായി പന്തലിലേക്ക് എത്തിയപ്പോൾ കൂട്ടത്തിൽ എവിടെയും അവൻറെ ഉമ്മയെ കാണാതിരുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മകൻറെ ഭാര്യ മരുമകളാണ് എന്ന് സമൂഹം പറയും എങ്കിൽ കൂടി സ്വന്തം മകളായിട്ട് തന്നെയല്ലേ കാണേണ്ടത്. ഇനി അങ്ങനെ കണ്ടില്ലെങ്കിൽ പോലും മരുമകൾ ആദ്യമായി ഭർത്താവിന്റെ വീട്ടിൽ വരുന്ന ദിവസം പന്തലിൽ നിന്നും വീട്ടിലേക്ക് കൈപിടിച്ചു കൊണ്ടുപോകുമ്പോഴും അവൻറെ കൂടെയെങ്കിലും ഉമ്മ ഉണ്ടാകേണ്ടതല്ലേ.

ഉണ്ടാവണം അതാണ് മര്യാദ ഇത് ഇപ്പോൾ എന്താണ് സംഭവം. അജ്മലിനോട് ചോദിക്കാൻ ആണെങ്കിൽ പെണ്ണുങ്ങളെ കൊണ്ട് അവൻറെ അടുത്തേക്ക് അടുക്കാൻ വയ്യ. ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പന്തലിൽ അവൻറെ ഉമ്മ അവിടെ ഉണ്ടോ എന്ന് വീണ്ടും സൂക്ഷിച്ചു നോക്കിയെങ്കിലും ഉമ്മ ഒഴികെയുള്ള എല്ലാവരെയും എൻറെ കണ്ണിൽ പെട്ടു. ഇനി അപ്പുറത്ത് വല്ല തിരക്കിൽപ്പെട്ടതായിരിക്കുമോ എന്ന് ചിന്തിച്ചില്ല.

മകൻറെ ഭാര്യ വീട്ടിലേക്ക് വരുമ്പോൾ ആ സദസ്സിൽ ഉണ്ടായിരിക്കേണ്ട ആൾക്ക് ഇതിനേക്കാൾ വലിയ തിരക്ക് പിന്നെ എന്താണ് ഉണ്ടാവുക. കൂടുതൽ ആലോചിച്ചു നിൽക്കാതെ തന്നെ ആളുകളെ ഞാൻ പിന്നോട്ട് മാറ്റി വീടിൻറെ അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ ആരോടൊക്കെ ചോദിച്ചപ്പോൾ പിന്നീടാണ് മനസ്സിലായത് ഉമ്മ എന്തോ പറഞ്ഞു അയൽവാസിയുടെ വീട്ടിലേക്ക് പോയേക്കുകയാണ് എന്നുള്ള കാര്യം.

തിരിഞ്ഞു നടക്കാൻ മനസ്സ് അനുവദിച്ചില്ല എന്താണ് കാര്യം എന്ന് അറിയുവാൻ വേണ്ടി ഞാൻ അവന്റെ അയൽവാസിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അവൻറെ ഉമ്മ ആ വീട്ടിലെ കോലാഴിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നു. നിങ്ങൾ എന്താണ് ഇവിടെ ഇരിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഒരു മരുമകൾ വരുമ്പോൾ നിങ്ങൾ ഇവിടെയാണോ ഇരിക്കുക. നിങ്ങൾ അവിടേക്ക് ചെല്ല്യ ആൾക്കാർ ഇത് കണ്ട് എന്തെങ്കിലും പറയും എന്ന് പറഞ്ഞു. ഞാനിത് പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ച് നോക്കുക അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.