രണ്ടാനമ്മയെ എവിടെയെങ്കിലും പോയി കളയാൻ ഭാര്യ ആവശ്യപ്പെട്ടു പിന്നീട് സംഭവിച്ചത് കണ്ടോ

മഹി നിനക്കെന്താണ് അവരുടെ കാര്യത്തിൽ ഇത്രയും സിംപതി. അവർ നിൻറെ സ്വന്തം അമ്മ ഒന്നുമല്ലല്ലോ. വിഷമം തോന്നേണ്ട കാര്യം ഒന്നുമില്ല. നിനക്കറിയാമല്ലോ അവർ ഇവിടെ ഉള്ള കാരണം നമുക്ക് ഒന്ന് ഒരുമിച്ചു പുറത്തുപോലും പോകാൻ പറ്റാതെയായി. അതുമാത്രമല്ല ഗസ്റ്റ് ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ ഒന്ന് കാണിക്കാൻ പോലും കൊള്ളില്ല. അമ്മാതിരി കറുത്ത വൃത്തികെട്ട ഒരു രൂപമാണുള്ളത്. അവരെ എവിടെയെങ്കിലും കൊണ്ടാക്കാൻ എത്ര നാളായി ഞാൻ പറയുന്നു. അങ്ങനെ കൊണ്ടുപോയി ചേർത്തിയാൽ അവർക്ക് നല്ല കെയറും നല്ല ഭക്ഷണവും കിട്ടും.

നമുക്ക് ഒന്ന് ഫ്രീയായി നിൽക്കാനും സാധിക്കും. മാസമാസം പൈസ ഞാൻ കൊടുത്തോളാം. നീ അതോർത്ത് ടെൻഷൻ ഒന്നും അടിക്കേണ്ട. ദീപേ മതി നീ നിർത്ത് കുറെയായി തുടങ്ങിയിട്ട്. ഇനി അവർ നമ്മുടെ കൂടെ വീട്ടിൽ നിൽക്കുന്നതാണ് നിനക്ക് പ്രശ്നമെങ്കിൽ ഞാനായിട്ട് ഒഴിവാക്കി കൊള്ളാം. വരുന്ന ഞായറാഴ്ച വരെ നീ ഒന്ന് ക്ഷമിക്ക് ഇത്രയും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നു പോയി.

മഹേഷ് പറഞ്ഞത് കേട്ടപ്പോൾ ദീപയ്ക്ക് ആഹ്ലാദം അടക്കാൻ സാധിച്ചില്ല. അല്ലെങ്കിലും വന്നു കയറിയപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു താനും വഹിയും ആയിട്ടുള്ള ഒറ്റയ്ക്കുള്ള ഒരു ജീവിതം. എത്രയൊക്കെ ടൂർ പ്ലാൻ ചെയ്തതാണ് അതൊക്കെ ആ നശിച്ച തള്ള കാരണം ഇല്ലാതായി. ഇനി വേണം ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ. അവൾ ഞായറാഴ്ച ആകാൻ വേണ്ടി കാത്തിരുന്നു. അമ്മേ എല്ലാം പാക്ക് ചെയ്തില്ല എന്നാ വരൂ നമുക്ക് ഇറങ്ങാം.

നമ്മൾ എങ്ങോട്ടാ മോനെ പോകുന്നത് എന്ന് അവൾ ആകാംക്ഷയോടെ ചോദിച്ചു. അതൊക്കെ ഉണ്ട് അമ്മേ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത്. അമ്മ വരു കാറിന്റെ ഫ്രണ്ടിൽ തന്നെ ഇരുന്നോളൂ. ദീപ ബാക്കിൽ ഇരുന്നോളും അയാൾ തൻറെ അമ്മയെ സ്വന്തം അടുത്ത് ഇരുത്തിയശേഷം ദീപയോട് കയറാൻ ആഗൃം കാണിച്ചു. അവൾ ആണെങ്കിൽ വലിയ സന്തോഷത്തോടുകൂടി തന്നെ കാറിൻറെ പിൻസീറ്റിൽ കയറിയിരുന്നു. അധികം താമസിയാതെ തന്നെ ആ വയസ്സായ തള്ള് ഇരിക്കുന്ന സ്ഥലത്ത് താൻ ഇരിക്കുമല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് ആഹ്ലാദം സഹിക്കാൻ സാധിച്ചില്ല.

അവൾ മഹിയുമായി ടൂർ പോകുന്ന സ്വപ്നങ്ങൾ ഒക്കെ കണ്ടുകൊണ്ട് കണ്ണടച്ചിരുന്നു. അല്പം നേരത്തെ യാത്രയ്ക്കുശേഷം ഏതോ ഒരു സ്ഥലത്ത് മഹേഷ് വണ്ടി നിർത്തി. അയാൾ ഡോർ തുറന്നു പുറത്തു വന്നതിനു ശേഷം പിന്നിലിരിക്കുന്ന ദീപയെ കൊട്ടിവിളിച്ചു. ഇത്ര പെട്ടെന്ന് നമ്മൾ എത്തിയോ മഹി എന്ന് ചോദിച്ചു കൊണ്ട് അവൾ ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. ഇത് എൻറെ വീടിലെ നമ്മൾ എന്താണ് ഇവിടെ. എൻറെ അച്ഛനോട് മമ്മയോടും യാത്ര പറയാൻ വന്നതാവും അല്ലേ ഈ മഹിയുടെ ഒരു കാര്യം. അയാൾ അവൾ പറയുന്നത് ഒന്നും കേൾക്കാതെ തന്നെ ഇടുക്കിയിൽ നിന്നും വലിയ ഒരു ബാഗ് എടുത്തതിനുശേഷം അവളുടെ സമീപം ചെന്നു.