സ്വന്തം ഭാര്യയോട് അമ്മ വേലക്കാരിയെ പോലെ പെരുമാറുന്നത് കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ

അനിയൻറെ ഭാര്യ ഗർഭിണിയാണ് എന്ന ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേ സമയം തന്നെ സന്തോഷവും നൊമ്പരവും ഉണ്ടായി. ശരിടി ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടികൾ അത്യാവശ്യമായി കൊടുക്കാനുണ്ട്. അത് പറഞ്ഞതിനുശേഷം കോൾ കട്ട് ചെയ്തു വണ്ടിയുടെ അടിയിലേക്ക് നിരങ്ങി നീങ്ങുമ്പോൾ മനസ്സിൽ ഒരു വിങ്ങലായിരുന്നു. അനിയൻറെ കല്യാണം കഴിഞ്ഞ് രണ്ടുവർഷം ആകുന്നതേയുള്ളൂ.

ഇവിടെ ഏഴുവർഷം കല്യാണം കഴിഞ്ഞിട്ട് പോലും ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ ദൈവം അവസരം തന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കവലയിൽ നിന്നും കുറച്ച് ലഡു വാങ്ങിയിരുന്നു. മുറ്റത്ത് കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ വീട് അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്ന കാര്യം മനസ്സിലായി. ഹാളിലേക്ക് കയറിയപ്പോൾ തന്നെ അവരുടെ അച്ഛനും അമ്മയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അല്പം മാറി മറ്റൊരു കസേരയിൽ അമ്മയും അനിയനും ഇരിക്കുന്നുണ്ട്. അവർക്ക് മുന്നിലായി വലിയ ഒരു കേക്ക് മുറിച്ചു വച്ചിരിക്കുന്നു. ആ ചേട്ടാ എന്ന് പറഞ്ഞ് എന്നെ കണ്ടപ്പോഴേക്കും ദിവ്യ കേക്കിൽ നിന്നും ഒരു കഷണം മുറിച്ച് എൻറെ അടുത്തേക്ക് വന്നു. അവരുടെ ആ സന്തോഷത്തിന് മുന്നിൽ ഞാൻ വാങ്ങിയ ലഡു ചെറുതായി പോകും എന്ന് കരുതിയത് കൊണ്ടാണ് ആരും കാണാതെ ലഡു പുറകിലേക്ക് പിടിച്ചത്. ചിലവ് ഇതുകൊണ്ട് ഒന്നും നിൽക്കില്ല കേട്ടോ എന്ന് ദിവ്യയുടെ കയ്യിൽ നിന്നും കേക്ക് വാങ്ങി അനിയൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ അവൻറെ അടുത്ത് ഇരുന്ന് അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ലാതിരുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഞാൻ ഒന്ന് കുളിച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞ് കണ്ണുകൾ ഗീതയെ തിരഞ്ഞു എങ്കിലും അവിടെയൊന്നും അവളെ കണ്ടില്ല. മുറിയിൽ കയറി വന്ന ലഡു മേശപ്പുറത്ത് വച്ചു. അതുകഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ ഗീത എന്തൊക്കെയോ അടുക്കളയിൽ ജോലി തിരക്കിലാണ്. നീ ഇവിടെ ഒറ്റയ്ക്കാണല്ലോ എന്ന് ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ തിരികെ അവളും ഒരു ചിരി ചിരിച്ചതിനുശേഷം ചപ്പാത്തി പരത്താൻ തുടങ്ങി. പിന്നീട് അവിടെ സംഭവിച്ചത് എന്താണെന്ന് അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.