മകൻറെ കാമുകിയെ അമ്മ മകനെ കൊണ്ട് ഉപേക്ഷിപ്പിച്ചു. പിന്നീട് നടന്നത് കണ്ടോ

തിങ്കളാഴ്ച ആയതിനാൽ ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ വാഹനങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഓടി നടക്കുന്നു. വണ്ടിയിൽ നിന്നും മാധവൻ നായരും ഭാര്യയും ഇറങ്ങി. മാധവേട്ടാ ദാ അവിടെ ഇരിക്കാം. അവൾ അയാളെ താങ്ങി പിടിച്ചു അയാൾ ഉറക്കെ ചിരിച്ചു. മാധവേട്ട ഒന്ന് പതുക്കെ അല്ലെങ്കിൽ തന്നെ മാധവേട്ടൻ എന്തിനാണ് ഇപ്പോൾ ചിരിക്കുന്നത്?

ചിരിക്കാതെ പിന്നെ എനിക്ക് ഒരു നെഞ്ച് വേദന തന്നപ്പോൾ തന്നെ എന്നെ വലിയ ഒരു അസുഖക്കാരൻ ആക്കിയില്ലേ താൻ. മാധവേട്ട അസുഖം ഉണ്ടോ ഇല്ലയോ എന്നൊക്കെ നോക്കുന്നത് ഡോക്ടറാണ്. അവരുടെ ജോലി തൽക്കാലം മാധവേട്ടൻ നോക്കണ്ട. അവളുടെ സംസാരവും ഏക്ഷനും ഒക്കെ കണ്ട് വീണ്ടും അയാൾക്ക് ചിരി വന്നു. ഓ ഉത്തരവ് മേടം പോയി ചീട്ട് എടുത്തിട്ടു വാ. അയാൾ കൈകൂപ്പി കൊണ്ട് പറയുന്നത് കണ്ടപ്പോൾ അവളും ചിരിച്ചു.

ദാ ഇവിടെ ഇരുന്നു ചേട്ടാ ഞാൻ പെട്ടെന്ന് വരാം അവൾ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് അയാൾ ചെന്നിരുന്നു. വീണ്ടും ചെറിയ രീതിയിൽ നെഞ്ചുവേദന വന്നു തുടങ്ങി ശരീരം ചെറിയ രീതിയിൽ വിയർക്കുന്നു. ചെറിയ ഒരു അസ്വസ്ഥത അയാൾക്ക് തോന്നി. മാധവേട്ട വാ എണീക്ക് മുപ്പതാണ് ടോക്കൺ നമ്പർ. തിരക്കുള്ള ഡോക്ടർ ആണത്രേ നമുക്ക് ഡോക്ടറുടെ ഓപിയിൽ വെയിറ്റ് ചെയ്യാം. മിഥുന അതാണ് അവളുടെ പേര്. അതി സുന്ദരിയാണ് കാണാൻ ഭർത്താവ് മാധവൻ നായർ. ആ നാട്ടിലെ സമ്പന്നനാണ്. എപ്പോഴും തമാശകൾ കൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു മനുഷ്യൻ.

മാത്രമല്ല അയാൾ ഒരു പരോപകാരി ആയിരുന്നു തങ്ങളുടെ ഊഴം കാത്ത് അവർ വെയിറ്റ് ചെയ്തിരുന്നു. മിഥുനയുടെ മുഖം ആകെ വിഷമത്തിലാണ് ഓരോരോ തമാശകൾ പറഞ്ഞ് അയാളും കൂടിയിരുന്നു. മാധവൻ നായർ എന്ന സിസ്റ്റർ വിളിക്കുന്നത് കേട്ട് അവർ ഡോക്ടർ റൂമിൽ കയറി. ഇരിക്കുവാൻ ഡോക്ടർ ആദ്യം കാണിച്ചു അവർ രണ്ടുപേരും ഡോക്ടറുടെ മുന്നിലായി കസേരയിൽ ഇരുന്നു. മിഥുനയും ഡോക്ടർ പരസ്പരം ഒന്ന് കണ്ട ശേഷം രണ്ടുപേരും ഒന്ന് ചെറുതായി ഞെട്ടി. മിഥുന ഡോക്ടർ മന്ത്രിച്ചു ഹരിയേട്ടൻ എന്ന് അവളും അറിയാതെ പറഞ്ഞു പോയി.

ഒരു നിമിഷം ചുറ്റുപാടും മറന്നു പോയി രണ്ടുപേരും പരസ്പരം നോക്കിയിരുന്നു. ഇതെന്താ രണ്ടുപേരും നോക്കിയിരിക്കുന്നത് ഞാനാണ് രോഗി മാധവൻ നായർ പറഞ്ഞു. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.