ഗൾഫ് നിർത്തി വന്ന പ്രവാസിക്ക് സംഭവിച്ചത് കണ്ടോ

ബഷീർ ഗൾഫിൽ നിന്നും എത്തിയ രാത്രി ഫസീലയ്ക്കും ബഷീറിനും ഇത് ആദ്യരാത്രി പോലെയാണ്. നീണ്ട രണ്ടു വർഷത്തിനു ശേഷമുള്ള പുനർ സമാഗമനം. ഇതുവരെ ഉണ്ടായിരുന്നത് വെറും മൊബൈൽ ദാമ്പത്യം മാത്രമാണ്. മദനമൊഴികളിൽ തീർത്ത മദന രാവുകൾ സമയം 10 മണി ആയിരിക്കുന്നു. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിൽ നോക്കി. ഓരോ നിമിഷങ്ങളും യുഗങ്ങളുടെ നഷ്ടം പോലെ തോന്നി.

എന്താണ് ഇവൾ വരാത്തത് എത്ര സമയമായി. രണ്ടു കൊല്ലത്തിൽ രണ്ടുമാസം മാത്രമുള്ള ദാമ്പത്തിക രാവുകൾ. മരുഭൂമിയിൽ നല്ല രീതിയിൽ പണിയെടുക്കുമ്പോൾ പോലും ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടല്ലോ എന്നുള്ള ഒരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപ്പ മരിച്ചപ്പോൾ നിരാലംബർ ആയി തീർന്ന രണ്ടു അനിയത്തിമാരും അനിയനും ഉമ്മയും അടങ്ങുന്നതാണ് കുടുംബം. പഠനത്തിൽ കഴിവ് ഉണ്ടായിരുന്നെങ്കിൽ പോലും അത് തുടരാൻ സാധിച്ചില്ല. പ്രായപൂർത്തിയായ ഉടനെ തന്നെ ഗൾഫിലേക്ക് പറക്കേണ്ടതായി വന്നു.

രണ്ടു പെങ്ങന്മാരെയും മാന്യമായ രീതിയിൽ കെട്ടിച്ച് അയച്ചു. അനിയനെ അവൻറെ ആഗ്രഹപ്രകാരം തന്നെ എൻജിനീയർ വിരുദ്ധധാരിയാക്കി. പഴയ വീട് പൊളിച്ചുമാറ്റി അവിടെ നല്ല അത്യാവശ്യത്തിന് ഭംഗിയുള്ള പുതിയ ഒരു വീട് നിർമ്മിക്കുകയും ചെയ്തു. ഉത്തരവാദിത്വങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ സാധിച്ചിട്ടുണ്ട്. അകലങ്ങളിൽ നിന്നൊക്കെ ഇപ്പോൾ അടുത്തെത്തിയപ്പോൾ എന്തുകൊണ്ടാണ് അവൾ വരാത്തത്. ഏതായാലും ഒന്ന് താഴോട്ടിറങ്ങി അന്വേഷിക്കാം. ബഷീറിൻറെ ശമ നശിച്ചു.

അവൻ കോണി ഇറങ്ങി നോക്കിയപ്പോൾ അടുക്കളയിൽ ലൈറ്റ് ഉണ്ട് അവൻ മെല്ലെ അടുക്കളയിലേക്ക് നടന്നു. പൊരിഞ്ഞ പണിയിലാണ് ഫസീല എന്താ ഫസീല കിടക്കാറായില്ലേ? ഇതാര് ബഷീർക്ക യോ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. രാവിലെ വന്നിട്ട് പോലും ശരിക്ക് ഒന്ന് കൃത്യമായി കാണാൻ പോലും സാധിച്ചിട്ടുണ്ടായിരുന്നില്ല. രാവിലെ തൊട്ട് തുടങ്ങിയ നല്ല കഠിനമായ പണിയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.

രണ്ടു വർഷത്തിനുശേഷം ഉള്ള സമാഗമമാണ്. അവൻ അവളെ തൻറെ കരവലയത്തിൽ ആക്കി. നീണ്ട വിരഹത്തിനു ശേഷമുള്ള കൂടിച്ചേരൽ ആയിരുന്നു അത്. പരിസരം പോലും അവർ മറന്നു. ആരെങ്കിലും വരും ഇക്ക പെട്ടെന്ന് തന്നെ അവൾ അവനിൽ നിന്നും കുതറി മാറി. ഇക്ക നടന്നോളൂ ഞാൻ ഈ പാത്രങ്ങൾ എല്ലാം കഴുകി ഉടനെ വരാം. മോനെ ബഷീറേ അയ്യോ ഉമ്മ നിങ്ങൾ വേഗം പോകൂ എന്താണ് ഈ പെണ്ണിനെ ഇത്രയും പേടി ഞാൻ നിൻറെ കാമുകൻ ഒന്നുമല്ല കെട്ടിയ ഭർത്താവാണ്. കാര്യമൊക്കെ ശരിയാണ് പക്ഷേ പ്രൈവറ്റ് ആയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പരസ്യമായി ചെയ്യാൻ പറ്റുമോ? ബഷീറേ ഇത് ഉമ്മ വരുന്നുണ്ട്. മുഖത്ത് ആകെ കരിയാണ് വേഗം മുഖം കഴുക് അല്ലെങ്കിൽ ഞാൻ തുടച്ചു തരാം.