ഭാര്യയുടെ വാക്ക് കേട്ട് ഉമ്മയെ വൃതസദനത്തിൽ ആക്കിയ ഭാര്യക്കും ഭർത്താവിനും സംഭവിച്ചത് കണ്ടോ

ദുബായിൽ തിരക്കുപിടിച്ച ഒരു സോഫ്റ്റ്‌വെയർ കമ്പനി ഫോണിൻറെ നിൽക്കാതെയുള്ള റിങ്ടോൺ കേട്ടാണ് അവൻ ഫയലുകളിൽ നിന്നും തല ഉയർത്തിയത്. ഷമി ആണല്ലോ അവൾ എന്താണ് ഈ സമയത്ത്? സൽക്കാരം പൊടിപൊടിക്കുമ്പോൾ നിസ്സാറിക്ക ഫോൺ എടുത്ത് സമയത്ത് തന്നെ അവളുടെ ഗർജനം കേട്ട് ചെറുതായി ഒന്ന് പേടിച്ചു. ഈയിടെയായി അവളുടെ ശബ്ദം അല്പം ഉയരുന്നുണ്ടെങ്കിൽ പോലും ഇത് ആദ്യമായാണ് ഇത്രയും പൗരുഷം ഉണ്ടാകുന്നത്.

എന്താണ് ഷമി സൽക്കാരം കഴിഞ്ഞോ? എങ്ങനെ ഉണ്ടായിരുന്നു എല്ലാവരും പോയോ? എല്ലാം നിങ്ങളുടെ ആ നശിച്ച തള്ളയോട് ചോദിക്ക്. വിശദമായി എല്ലാം പറഞ്ഞു തരും. നീ ഉമ്മയെ കുറിച്ച് അനാവശ്യം പറയാതെ എന്താണ് സംഭവിച്ചത് എന്ന് കാര്യം പറയ്. അതുതന്നെയല്ലേ ഞാൻ നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ പുന്നാര തള്ളയോട് ചോദിക്കാൻ. ഞാൻ നിങ്ങളോട് കുറെ തവണ പറഞ്ഞതാണ് എനിക്ക് ആ തള്ളയോട് കൂടെ നിൽക്കാൻ സാധിക്കുകയില്ല എന്നുള്ളത്.

നിങ്ങൾക്ക് ഏറ്റവും വലുത് നിങ്ങളുടെ തള്ളയല്ലേ എൻറെ സ്റ്റാറ്റസ് അതുപോലെതന്നെ അഭിമാനം ഒന്നും നിങ്ങൾക്കും വിലയില്ല. വയസ്സായി പ്രായമായാൽ ഏകദേശം ഒരു മൂലയിൽ ഒതുങ്ങി നിന്നാൽ പോരല്ലോ. വന്നവരുടെ എല്ലാം മുന്നിൽ എന്നെ വഷളാക്കിയപ്പോൾ ആ തള്ള സമാധാനമായി. നിനക്ക് ഉമ്മയെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഉമ്മയുടെ കാര്യങ്ങൾ നോക്കാനായി ഞാൻ നിനക്ക് ഒരാളെ വെച്ച് തന്നു.

ഇനി ഇപ്പോൾ വീട്ടിൽ തന്നെ ഉമ്മ ഭാരം ആണ് എന്ന് പറഞ്ഞാൽ അതൊന്നും നടക്കില്ല. നീ ആരെയാണ് ആട്ടിറക്കുന്നത് എന്നുള്ള കാര്യം കൂടി നീ ആലോചിക്കണം. നീയും നിൻറെ കുടുംബവും യാതൊരുവിധ ഗതിയും ഇല്ലാതെ തുഴഞ്ഞു കൊണ്ടിരിക്കുന്ന തോണിയിൽ പെട്ടുപോയപ്പോൾ കരയ്ക്ക് പിടിച്ചു കയറ്റിയതാണോ എൻറെ ഉമ്മ ചെയ്തത് തെറ്റ്. ഇന്ന് ഇപ്പോൾ നിനക്ക് നിൻറെ സ്റ്റാറ്റസിന് എൻറെ ഉമ്മ ചേരാതെയായി. എനിക്ക് ഇനി ഒന്നും കേൾക്കണ്ട ഞാനും ആ ഉമ്മയും ഇനി ഒരുമിച്ച് ഈ വീട്ടിൽ ഉണ്ടാവുകയില്ല. ഇനി ഞാൻ വേണം നിങ്ങളുടെ ഉമ്മ വേണോ എന്നുള്ള കാര്യം നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. അവൻറെ ഓർമ്മകൾ ഏകദേശം 5 6 വർഷങ്ങൾ പിന്നിലേക്ക് കുതിച്ചു. രാത്രി നിലമ്പൂരിൽ ഉള്ള അമ്മായിയുടെ വീട്ടിൽ കല്യാണത്തിന് പോയി വന്ന ആ രാത്രി ഉമ്മ എന്നോട് പറഞ്ഞു അമ്മായിയുടെ വീടിൻറെ അടുത്തുള്ള ഒരു കുട്ടിയെ ഞാൻ അവിടെ കണ്ടു.

അവരുടെ അവസ്ഥ കണ്ടപ്പോൾ വല്ലാതെ എനിക്ക് സങ്കടം തോന്നി. ഉപ്പയുടെ അകാല മരണത്തിൽ നാല് പെൺകുട്ടികളെയും കൂട്ടി വാടകവീട്ടിൽ പട്ടിണിയോട് മല്ലിടുന്ന ഒരു പാവം കുടുംബമാണ്. മക്കളൊക്കെ പഠിക്കാൻ മിടുക്കികളാണ്. പക്ഷേ വിധി അവരോട് ക്രൂരത കാണിക്കുകയാണ്. എനിക്ക് ഇപ്പോൾ അവരെ കണ്ടപ്പോൾ തുടങ്ങിയപ്പോൾ തുടങ്ങിയ മനപ്രയാസമാണ്. നിനക്ക് സമ്മതമാണെങ്കിൽ അതിൽ ഉള്ള മൂത്ത കുട്ടിയെ നിനക്ക് വേണ്ടി ആലോചിച്ചാലോ? ദുബായിൽ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്ന നിസാറിനെ ഉമ്മയുടെ വാക്കുകൾ വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു.