അമ്മയ്ക്ക് കാമുകനുമായി ഒളിച്ചോടാൻ പാതിരയ്ക്ക് വാതിൽ തുറന്നു കൊടുത്തത് സ്വന്തം മകൻ

പ്രായമായ ഒരു മകനുള്ള നിനക്ക് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകാൻ എങ്ങനെ തോന്നിയെടീ? സ്റ്റേഷന്റെ മുന്നിൽ നിന്ന് ആശയുടെ അമ്മ അവളുടെ മുന്നിൽ നിന്നും അലറി. ആശയെ കൊണ്ടുപോയ നിഹാസ് അപ്പോഴും അവളുടെ കൈ മുറുകെ പിടിച്ചിരുന്നു. മകൻ കണ്ണൻ ഒന്നും മിണ്ടാതെ ഒരു മൂലയിൽ നിൽക്കുന്നുണ്ടായിരുന്നു. അവന് ഏകദേശം 20 വയസ്സ് കാണും. ആശയുടെ ഭർത്താവ് കണ്ണനെ നാലുവയസ്സു ഉള്ളപ്പോൾ മരിച്ചതാണ്. ഉടനെ തന്നെ ഭർത്താവിന്റെ അമ്മയും മരണപ്പെട്ടു. ഭർത്താവിൻറെ അച്ഛൻ ദിവാകരൻ ആയിരുന്നു വീട്ടുകാരണവർ.

അവൾക്ക് കഴപ്പ് കയറിയിട്ട് അല്ലാതെ പിന്നെ എന്ത് ദിവാകരൻ അടിവരയിട്ടു. അയാളുടെ വായിൽ നിന്നും വന്ന മദ്യത്തിന്റെ മണം അടിച്ച് സിഐ ഉദ്യോഗത്തിന് വരെ മത്തു പിടിച്ചതുപോലെ തോന്നി. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കുവാൻ വേണ്ടി ഓരോ പെണ്ണുങ്ങൾ ഇറങ്ങികൊള്ളും ആശയുടെ അച്ഛൻ ഏറ്റുപിടിച്ചു. കണ്ട മുസ്ലിം ചെക്കന്മാരുടെ കൂടെ പോകുവാൻ ഞാൻ സമ്മതിക്കുകയില്ല. മര്യാദയ്ക്ക് വീട്ടിൽ വന്നേക്കണം എന്ന് ദിവാകരൻ ആജ്ഞാപിച്ചു.

ആളുകൾ കൂട്ടംകൂടി കൗതുകകരമായ ആ കാഴ്ച കണ്ടുകൊണ്ടിരുന്നു. ആരോ ഒരാൾ ആ വീട്ടിൽ കയറാറുണ്ട് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ? അത് ഇവനാണ് എന്നുള്ള കാര്യം ഉറപ്പാണ്. കൂട്ടത്തിൽ ഒരുവൻ അത് അങ്ങ് ഉറപ്പിച്ചു. ഒന്നും മിണ്ടാതിരിക്കണം ഇവിടെ കെട്ടി കൊണ്ടു വരുമ്പോൾ ആ പെണ്ണിനെ 18 വയസ്സ് മാത്രമേ പ്രായമുള്ളൂ. കണ്ണന് നാലു വയസ്സാകുമ്പോൾ അവനും പോയി നല്ല പ്രായം.

ഏതെങ്കിലും ഒരു നല്ല മനുഷ്യനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു കൊടുക്കാൻ ചെയ്യേണ്ട പകരം ദിവാകരന്റെ പെണ്ണ് മരിച്ചപ്പോൾ അവന്റെ വീട്ടു കാര്യങ്ങൾ നോക്കുവാനും അതുപോലെ തന്നെ ആവശ്യം വരുമ്പോൾ ഭാര്യയാക്കാൻ വേണ്ടി ഇവളെ പൂട്ടിയിട്ടു. രാവിലെ നാലുമണിക്ക് ആ കൊച്ച് എണീക്കും പശുവിനെ കറക്കും കുളിപ്പിക്കും അടുക്കള പണി ചെയ്യും റബ്ബർ വെട്ടും ഷീറ്റ് അടിക്കും വൈകുന്നേരം പാലുമായി സൊസൈറ്റിയിൽ പോകും രാത്രി അവൻറെ വക തെറിയും ഇടിയും കുറെ അനുഭവിച്ചില്ലേ ജീവിതം ഒന്നേയുള്ളൂ.

ആ കൊച്ചു ചെയ്തത് തന്നെയാണ് ശരി. എന്താണ് നിന്‍റെ തീരുമാനം? എസ് ഐ ആശയോട് ചോദിച്ചു. ഞാൻ ഇക്കായോട് കൂടെ പോവുകയാണ് സാറേ. ഇവിടെ സ്വന്തം ബന്ധവും ഒന്നും ഇല്ല എന്ന് നിനക്കറിയാലോ. അപ്പോൾ നിൻറെ മോന് എന്താണ് ചെയ്യേണ്ടത്? അവനെ 20 വയസ്സ് കഴിഞ്ഞില്ലേ അവൻറെ കാര്യങ്ങൾ എപ്പോഴും അവൻ തനിയെ തന്നെയാണ് നോക്കുന്നത്.