താൻ ചെയ്ത തെറ്റ് ഓർത്ത് പൊട്ടിക്കരഞ്ഞു മകൻ ഇവിടെ സംഭവിച്ചത് കണ്ടോ

ഏട്ടാ എന്താണ് എന്നറിയില്ല അമ്മയ്ക്ക് ഈയിടെയായി അല്പം മൗനമാണ്. രാത്രി ഊണ് കഴിച്ചു കിടക്കുമ്പോൾ ആണ് സുമ അമ്മയുടെ കാര്യം പറഞ്ഞത്. എന്തുപറ്റി എന്ന് നീ ചോദിച്ചില്ലേ ചോദിച്ചു പക്ഷേ അമ്മ ഒന്നും പറയുന്നില്ല. ഏട്ടൻ ഒരു കാര്യം നോക്ക് അമ്മയ്ക്ക് ഇവിടെ എന്തിന്റെ കുറവാടീ? ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിനോ എന്തെങ്കിലും കുറവ് നമ്മൾ വരുത്തുന്നുണ്ടോ? അതൊക്കെ എനിക്ക് അറിയാം രഘു ചേട്ടാ ഞാൻ ഈ വീട്ടിൽ വന്നു കയറിയിട്ട് ഇപ്പോൾ വർഷം 12 ആയി.

അന്നുമുതൽ കാണുന്നതല്ലേ അമ്മയോടുള്ള ഏട്ടൻറെ കരുതൽ. ചേട്ടൻ തന്നെ ചോദിക്ക് അപ്പോൾ അമ്മ പറയും. ഇന്നലെ ചേട്ടൻ ഓഫീസിൽ നിന്നും ഇറങ്ങുന്ന സമയത്ത് മക്കളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് യാത്ര പറയുന്ന സമയത്ത് ചേട്ടനെ തന്നെ നോക്കി നിന്ന അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അമ്മ വേഗം തന്നെ കണ്ണുനീർ തുടച്ച് ജനാലയുടെ പുറത്തേക്ക് നോക്കി നിന്നു.

ചേട്ടൻ പോയിക്കഴിഞ്ഞ് അങ്ങനെ തന്നെ കുറെ നേരം നിന്നു. അമ്മയ്ക്ക് എന്തുപറ്റി എന്താണ് കണ്ണു നിറഞ്ഞിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. ഒന്നുമില്ല മോളെ പൊടി വീണതാണ് എന്ന് തോന്നുന്നു എന്ന് അമ്മ പറഞ്ഞു. ചേട്ടൻ തന്നെ ഒന്ന് ചോദിക്ക് ഇനി അമ്മയ്ക്ക് എന്തെങ്കിലും വല്ലായ്മ ഉണ്ടോ എന്നുള്ള കാര്യം അറിയില്ല. നമുക്ക് വിഷമം ആകും എന്ന് കരുതി പറയാതിരിക്കുന്നത് ആയിരിക്കും ചിലപ്പോൾ. അമ്മ പ്രഷറിന്റെ മരുന്ന് ഒക്കെ കഴിക്കുന്നില്ലേ നീ അത് ശ്രദ്ധിക്കുന്നിലേ.

അതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ചേട്ടാ എല്ലാം സമയത്ത് തന്നെ കൊടുക്കുന്നുണ്ട്. ശരി നാളെ ആകുമ്പോൾ ഞാൻ ചോദിച്ചു കൊള്ളാം. എന്നാലും അമ്മയ്ക്ക് എന്താണ് പറ്റിയത്? രാത്രി കിടക്കയിൽ കിടന്ന് എത്ര തവണ ആലോചിച്ചിട്ട് പോലും അവനെ അമ്മയുടെ വിഷമം എന്താണ് എന്ന് കാര്യം മനസ്സിലാക്കാൻ സാധിച്ചില്ല. അവൻറെ മനസ്സ് തൻറെ ബാല്യകാലത്തിലേക്ക് കടന്നുപോയി. അച്ഛൻറെ മരണശേഷം അമ്മയുടെ തണലിലാണ് ഞാൻ വളർന്നത്. പാടത്ത് പണിക്ക് പോയും കോഴിയെയും താറാവിനെയും വളർത്തിയും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് അമ്മ തന്നെ പഠിപ്പിച്ചത്. പലപ്പോഴും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അമ്മ വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.