തൻറെ അമ്മയെ നോക്കാൻ വന്ന ഹോംനൈസ് ആരാണ് എന്ന് അറിഞ്ഞപ്പോൾ മകൻ ഞെട്ടിപ്പോയി

രാത്രി ചോറ് കഴിച്ചു തുടങ്ങുമ്പോൾ ആണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും ഒക്കെ കേട്ട് തുടങ്ങിയത്. കഴിച്ചു കൊണ്ടിരുന്ന പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിൽ ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി. മുറിയിൽ ലൈറ്റ് തെളിയിക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.

അയ്യേ അല്ലെങ്കിലും അമ്മയ്ക്ക് പണ്ടുള്ള സ്വഭാവമാണ് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ അപ്പിയിടൽ. അച്ഛൻ ഇതു പറഞ്ഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ? ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരൽ വച്ച് പറയുമ്പോൾ അമ്മ നിഷ്കളങ്കമായി എന്നെ നോക്കി ചിരിച്ചു. അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എൻറെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി. അയ്യേ കൊച്ചു പിള്ളേരെ പോലെ കരയുകയാണോ? ഞാനൊരു തമാശ പറഞ്ഞതല്ലേ.

അമ്മയുടെ കണ്ണുനീർ തുടച്ചു കൊടുത്തു അത് പറഞ്ഞപ്പോൾ അമ്മ ഒന്നും പറയാതെ കണ്ണടച്ചു കിടന്നു. പിന്നെ അമ്മയുടെ നെഗറ്റീവ് അതുപോലെതന്നെ കട്ടിലിൽ വച്ചിരിക്കുന്ന ബെഡ്ഷീറ്റ് മാറ്റിക്കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി. ബെഡിൽ പുതിയ ബെഡ്ഷീറ്റ് വിരിച്ച് നൈറ്റി ഇട്ട് കിടത്തുമ്പോൾ ഒക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെ നോക്കി കിടക്കുകയായിരുന്നു.

ഞാൻ ഇതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം അതും പറഞ്ഞു ഹലോ മൂത്രവും ഉള്ള തുണികൾ എടുത്ത് പൈപ്പിന്റെ ചുവട്ടിൽ ഇട്ട് അതിലേക്ക് വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനുശേഷം ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് തുണികൾ അതിലേക്ക് മുക്കിയിട്ടത്. ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ എൻറെ കണ്ണുകൾ ഇന്ന് നിറഞ്ഞു ഒഴുകിയിരുന്നു. മനസ്സിന് ഒരു ആശ്വാസം കിട്ടുന്നത് വരെ അവിടെ നിന്ന് കരഞ്ഞതിനു ശേഷമാണ് മുഖവും കൈയും കാലും കഴുകിയതിനുശേഷം തിരികെ അമ്മയുടെ അടുത്തേക്ക് വന്നത്. മുറിയിൽ തിരികെ ചെല്ലുമ്പോൾ എന്നെ നോക്കി കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കിയാൽ കരഞ്ഞ് പോകും എന്നതുകൊണ്ടാണ് അതും പറഞ്ഞ് അലമാരയിൽ നിന്നും സ്പ്രേ എടുത്ത് മുറിയിൽ ആകെ അടിച്ചത്. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.