സ്വന്തം ഭാര്യയെ പുച്ഛം ആയിരുന്ന യുവാവ് പിന്നീട് അവളെ ഓർത്ത് തന്നെ അഭിമാനം കൊണ്ട് നിറഞ്ഞു

ചുമരിൽ ചാർത്തിയിരിക്കുന്ന ഒറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കി കിടക്കുകയായിരുന്നു സുരേഷ്. എത്ര സുന്ദരിയാണ് അവൾ എന്നാൽ തന്റെ ഭാര്യ അവളുടെ മുഖം മനസ്സിലേക്ക് എത്തിയപ്പോൾ നിരാശയും കോപവും ഒരേ പോലെ തന്നെ വന്നു. തന്റെ അത്ര ഭംഗിയും ആരോഗ്യവും ഇല്ലാത്ത സുദീപിന് വെളുത്ത സുന്ദരിയായി പെണ്ണിനെ ഭാര്യയായി കിട്ടിയിരിക്കുന്നു.

തൻറെ ഭാര്യയാകട്ടെ ഇരു കളർ ഉള്ള ഒരു കൂതറ. ഇവളെ എന്ത് കണ്ടിട്ടാണ് തനിക്ക് അന്ന് കെട്ടാൻ തോന്നിയത്. ഇനി പറഞ്ഞിട്ട് എന്ത് കാര്യം വരാനുള്ളത് വന്നു കഴിഞ്ഞില്ലേ. രണ്ടു കുട്ടികളുമായി എന്നാലും ദീപ എത്ര സുന്ദരിയാണ്. ഏത് ഫോട്ടോയിൽ കണ്ടാലും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുകയില്ല. ആ മുഖം കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്. എന്താണ് രാവിലെ തന്നെ ഒരു ആലോചന രാവിലെയുള്ള കുളികഴിഞ്ഞ് എത്തിയ സുദീപ് അവനോട് ചോദിച്ചു.

എന്ത് ആലോചിക്കാൻ രാവിലെ തന്നെ രണ്ടെണ്ണം ഒന്ന് വിടാൻ തോന്നുന്നു. മനസ്സിൻറെ അസ്വസ്ഥത കുറയ്ക്കാൻ വേണ്ടി മറ്റൊരു മാർഗ്ഗവും കണ്ടെത്താൻ സാധിക്കാതെ സുരേഷ് പറഞ്ഞു. എങ്കിൽ കുപ്പി എടുക്ക് എന്താണ് ഇത്രമാത്രം ആലോചിക്കാൻ ഉള്ളത്. സുരേഷ് എഴുന്നേറ്റ് രാത്രി എയർപോർട്ടിൽ നിന്നും വാങ്ങിയ കുപ്പിയും ഗ്ലാസും എടുത്തു വന്നു. ഫ്രിഡ്ജിൽ നിന്നും തണുത്ത സോഡയും അതുപോലെതന്നെ അതിനുവേണ്ട ബാക്കിയുള്ള സാധനങ്ങളും എടുത്തുവച്ചു സെറ്റപ്പ് റെഡിയായി. ഒഴിക്കെട്ടെടാ എന്ന് അവൻ ചോദിച്ചു ഒഴിക്ക് എന്താണ് ഇത്രമാത്രം ചോദിക്കാനുള്ളത്.

മുടി ചീകി മേക്കപ്പ് ചെയ്യുകയായിരുന്ന സുദീപ് പറഞ്ഞു. സുരേഷ് രണ്ട് ക്ലാസിലും മദ്യം ചേർത്തതിനുശേഷം അതിലേക്ക് സോഡ ഒഴിച്ചു. ഗൾഫിലെ സ്വന്തം മുറിയിൽ ആയിരുന്നു രണ്ടുപേരും. ഒരേ കമ്പനിയിൽ ഒരേ തസ്തികയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളാണ് അവർ. താമസവും അതുപോലെ ഒരുമിച്ചു തന്നെയാണ്. ഒരുക്കം കഴിഞ്ഞ സുദീപ് സുരേഷിന്റെ അടുത്തായി ഇട്ട കസേരയിൽ വന്നിരുന്നു. ഞാൻ ഇത്തവണ നാട്ടിൽ പോയി എടുത്ത ഫോട്ടോ നീ കണ്ടില്ലല്ലോ. നിന്നെ കാണിച്ചിട്ട് അതിനുശേഷം നല്ലത് കുറേയെണ്ണം ഫേസ്ബുക്കിൽ ഇടണം.

അവൻ വച്ച് പുതിയ വീടിൻറെ ഫോട്ടോ കാട്ടി തരാൻ വേണ്ടിയാണ് അവൻ ഉദ്ദേശിച്ചത്. പുതിയ കാർ സുന്ദരിയായ ഭാര്യ പുതിയ വീട് അവനെ ഒന്നിനെയും കുറവില്ല. സുഹൃത്താണെങ്കിൽ പോലും സുദീപിന്റെ വളർച്ചയിൽ സുരേഷിനെ നല്ല രീതിയിലുള്ള കുശുമ്പ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ഫോട്ടോകൾ കാണാൻ അവനെ ഒട്ടും തന്നെ മനസ്സുണ്ടായിരുന്നില്ല.