മസിലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന കോച്ചി പിടുത്തം എന്നിവ ഇനി എളുപ്പത്തിൽ മാറ്റാം

മസിൽ ഇഞ്ചുറി മസിൽ പെയിൻ മസിൽ വീക്കം തുടങ്ങിയ കണ്ടീഷനുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. മസിൽ പെയിൻ അല്ലെങ്കിൽ പേശി വേദന എന്നുള്ളത് വളരെ കോമൺ ആയി പലരും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പേശികളിൽ വേദന വീക്കം എന്നിവ വരുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടാകുന്ന സമയത്താണ്.

അതുകൂടാതെ തന്നെ ചില ന്യൂട്രിയൻസ് ഡെഫിഷ്യൻസി അല്ലെങ്കിൽ വാതസംബന്ധമായ രോഗങ്ങൾ അല്ലെങ്കിൽ പ്രായാധിക്യം മൂലം ഒക്കെ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ സാധാരണയായി കണ്ടു വരാറുണ്ട്. ഒരുപക്ഷേ സന്ധിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാറുണ്ട്. പല ജോയിന്റിനെയും ഇത് ബാധിക്കുന്നതാണ്.

പൊതുവേ ഇത് ബാധിക്കുന്നത് നമ്മുടെ തോളിൽ അല്ലെങ്കിൽ മുട്ടിൽ അല്ലെങ്കിൽ കുഴയിൽ തുടങ്ങിയ ഭാഗങ്ങളിലാണ് പൊതുവെ കണ്ടു വരാറുള്ളത്. ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കഴുത്തിലും തോളിലും ഉണ്ടാകുന്ന മസിൽ നീർക്കെട്ടാണ്. കഴുത്തിൽ ഇങ്ങനെ നീർക്കെട്ട് ഉണ്ടാകുന്ന സമയത്ത് കഴുത്ത് തിരിക്കാൻ വരെ നല്ല ബുദ്ധിമുട്ട് ഉണ്ടാകും. അതുപോലെതന്നെ തോളിൽ നീർക്കെട്ട് ഉണ്ടാകുന്ന സമയത്ത് തോള് അനക്കാൻ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും.

രാത്രി കിടന്നുറങ്ങാൻ പോലും പറ്റാതിരിക്കുക. നമ്മുടെ ജീവിതത്തെ വരെ ബാധിക്കുന്ന രീതിയിലുള്ള പലതരത്തിലുള്ള വേദനകൾ നമുക്ക് അനുഭവിക്കേണ്ടി വരിക. ഇതൊക്കെയാണ് സാധാരണഗതിയിൽ പൊതുവേ കണ്ടുവരുന്ന പ്രശ്നങ്ങൾ. പലപ്പോഴും ഇത് ഇഞ്ചുറി മൂലമാണ് നമുക്കുണ്ടാവുന്നത്. കൈ കുത്തി വീഴുക അല്ലെങ്കിൽ മുട്ടുകുത്തി വീഴുക വലിച്ചിൽ ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ മൂലമാണ് സാധാരണ രീതിയിൽ മസിലിനെ നീർക്കെട്ട് ഉണ്ടാകുന്നത്. എന്നാൽ ചില ആളുകളിൽ ഇത്തരത്തിലുള്ള യാതൊരുവിധ ഇഞ്ചുറിയും ഉണ്ടാകാറില്ല. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.