മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയെ മാഷ് ക്ലാസ് മുറിയിൽ പൂട്ടിയിട്ടു പിന്നീട് അവിടെ സംഭവിച്ചത് കണ്ടോ

സാറിന് എന്താണ് എല്ലാവരും പട്ടാളം എന്ന് വിളിക്കുന്നത്? തൻസീർ എന്ന നാലാം ക്ലാസുകാരന്റെ ചോദ്യം കേട്ട് കുര്യൻ സാർ അവനെ ഒന്നു നോക്കി. നിനക്കറിയണം അല്ലേ എന്നെ എന്തുകൊണ്ടാണ് എല്ലാവരും പട്ടാളം എന്ന് വിളിക്കുന്നത് എന്ന്? അവൻ ഭയത്തോടെ തലതാഴ്ത്തി. ഉച്ചത്തെ വെയിലിൽ അവനെ പട്ടാളം കുര്യൻ മുട്ടുകുത്തി കൈകൾ നീട്ടിപിടിച്ച് അരമണിക്കൂർ നേരം ഇരുത്തിപ്പിച്ചു.

അയാൾ അത്രയും തന്നെ കർക്കശക്കാരനായിരുന്നു. എങ്ങനെയെങ്കിലും മക്കൾ പഠിച്ച് മാർക്ക് വാങ്ങിയാൽ മതി എന്ന് ചിന്തിച്ചിരുന്ന അന്നത്തെ മാതാപിതാക്കൾ പട്ടാളത്തിന്റെ പ്രവർത്തികൾ കണ്ണടച്ചും അതുപോലെ പ്രോത്സാഹിപ്പിച്ചും പോന്നിരുന്നു. പട്ടാളത്തിന്റെ ചൂരൽ കൊണ്ട് അടി കിട്ടിയാൽ അതായത് ചന്തിക്ക് അടി കിട്ടിയാൽ രണ്ടുദിവസം ഇരിക്കുമ്പോൾ നീര് വരും. അതുകൊണ്ടുതന്നെ അടി കിട്ടിയ കുട്ടികൾ എന്ത് ചെയ്യുമ്പോഴും രണ്ടാമത് ഒന്ന് ചിന്തിക്കും.

അവധി പറയാതെ ലീവ് എടുക്കുന്ന അധ്യാപകർക്ക് എതിരെ പട്ടാളത്തിന്റെ നടപടിയുണ്ട്. ഒരു ദിവസം മുഴുവൻ സ്റ്റാഫ് റൂമിന്റെ പുറത്തു നിർത്തും. ടീച്ചർമാരുടെ കാര്യം തന്നെ ഇങ്ങനെയാണെങ്കിൽ ഊഹിക്കാമല്ലോ കുട്ടികളുടെ കാര്യം എന്തായിരിക്കുമെന്ന്. ശക്തമായ മഴ പെയ്ത് ഇടിവെട്ടിയ ദിവസം മഴ ഓടിന്റെ മുകളിൽ സംഹാര താണ്ഡവം ആടിയ നിമിഷങ്ങൾ ബെല്ലിൽ കൂട്ടമണി അടിക്കുന്ന കൈകൾ മുറ്റം നിറയുന്ന കുടകൾ കുര്യൻ മാഷ് എന്നുള്ള പ്യൂണിന്റെ നീട്ടിയുള്ള വിളി ആ വിളി ഉച്ചത്തിൽ ആകുന്ന സമയത്ത് പഴയ ഓർമ്മകൾ ഓർത്ത് സ്റ്റേജിൽ ഇരിക്കുന്ന കുര്യൻ മാഷ് ആളുകളുടെ കയ്യടികൾ കേട്ട് ഞെട്ടി എണീറ്റു.

സദസ്സിൽ മാറിമാറി പ്രസംഗിക്കുന്നവർ കുര്യൻ മാഷിനെ പൊക്കി പറയുമ്പോൾ ഉയരുന്ന കയ്യടികൾ ആയിരുന്നു അത്. സാറിനെ കാണുന്നത് തന്നെ ഞങ്ങൾക്ക് അന്ന് പേടിയായിരുന്നു പക്ഷേ ആ പേടിയിൽ ഞങ്ങൾ പഠിച്ചു. ഇന്ന് ഈ നിലയിൽ എത്താനുള്ള കാരണം സാർ തന്നെയാണ്. ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് സാർ അത് ചെയ്തത് എന്ന് ഞങ്ങൾ ഇപ്പോൾ ഓർക്കുന്നു. അത് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അങ്ങനെ പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും മാഷിൻറെ മഹത്വം വിളമ്പുന്ന സമയത്ത് മാഷിൻറെ മനസ്സ് അപ്പോഴും ആ മഴയുള്ള രാത്രിയിൽ തന്നെയായിരുന്നു. മാഷ് വീണ്ടും കണ്ണുകൾ അടച്ചു. ആ ദിവസത്തിൻറെ തലേദിവസം മാഷ് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേട്ടെഴുത്ത് ഉണ്ട് അതുകൊണ്ട് പഠിച്ചു വരണം എന്നുള്ള കാര്യം. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.