മലബന്ധവും കീഴ് വായുവും ഇനി എളുപ്പത്തിൽ മാറ്റാം

ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്ന ഒത്തിരി പേരെ കഷ്ടപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. മലബന്ധം എന്ന വിഷയത്തെ പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. ശരിയായ ഭക്ഷണം കഴിക്കൽ എന്നത് പോലെ തന്നെയുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണ് ശരിയായി ഉള്ള വിസർജനം. ശരിയായ രീതിയിൽ വിസർജനം നടക്കാതിരുന്നാൽ അത് പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.

അതിന് നല്ല ഒരു ഉദാഹരണം നമുക്ക് നോക്കാം. ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റുകൾ അതുപോലെതന്നെ മരുന്നുകൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന വേസ്റ്റുകൾ ഒക്കെ പുറന്തള്ളുക എന്നുള്ളതാണ് നമ്മുടെ ലിവറിന്റെ ധർമ്മം. ഇത്തരത്തിൽ ശരിയായ രീതിയിൽ വിസർജനം പോകുന്നില്ല എന്നുണ്ടെങ്കിൽ ഇതൊക്കെ നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ശരീരത്തിൽ അത് കെട്ടി നിൽക്കുകയാണ് എന്നുണ്ടെങ്കിൽ അത് പലതരത്തിലുള്ള ഇമ്മ്യൂൺ പ്രശ്നങ്ങളിലേക്ക് വരെ നമ്മളെ ബാധിച്ചേക്കാം.

അതുപോലെതന്നെ അൽഷിമേഴ്സ് പാർക്കിൻസൺ പോലെയുള്ള പല രോഗങ്ങളെയും സാധാരണ രീതിയിൽ ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യൂണിക്കേഷൻ കാണാറുണ്ട്. ക്യാൻസറിനു വരെയുള്ള സാധ്യത വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുള്ളത് മറ്റൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിസർജനം എന്നു പറയുന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മലബന്ധം ഉണ്ടാകുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ചെറിയ കുട്ടികളിൽ ഒക്കെ രണ്ടുമൂന്നുദിവസം അവർക്ക് മരം പോയില്ല എന്നുണ്ടെങ്കിൽ അവർക്ക് ചൊറിച്ചിലും അതുപോലെ ഇറിറ്റേഷനും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമായ രീതിയിൽ നമ്മൾ കണ്ടിട്ടുണ്ട്. ചുവന്ന തടിക്കുക തുടങ്ങിയവയുള്ള പലതരത്തിലുള്ള അലർജി കണ്ടീഷനുകൾ വരെ നമ്മൾ കണ്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഒരു രോഗി വരുന്ന സമയത്ത് ആദ്യം തന്നെ ഡോക്ടർ ചോദിക്കുന്ന ഒരു ചോദ്യം എന്നു പറയുന്നത് ശരിയായ രീതിയിലുള്ള വിസർജനം ഉണ്ടോ എന്നുള്ള കാര്യമാണ്. ഇങ്ങനെയുള്ള ചോദ്യം ഡോക്ടർ ചോദിക്കുമ്പോൾ പലരും പല രീതിയിലാണ് ഇതിനുള്ള ഉത്തരം പറയാറുള്ളത്. ചില ആളുകൾ പറയുന്ന ഒരു കാര്യമാണ് എല്ലാ ദിവസവും പോകാറുണ്ട് എന്നാൽ കൂടി മുഴുവനായും പോയില്ല എന്നുള്ള ഒരു തോന്നൽ വീണ്ടും ഉണ്ടാകാറുണ്ട്. മറ്റു ചില ആളുകൾ പറയുന്ന ഒരു കാര്യമാണ് രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം കഴിയുന്ന സമയത്താണ് മല വിസർജനം നടക്കുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.