നമ്മൾ ഇപ്പോൾ പ്രമേഹത്തെക്കുറിച്ച് ഒരുപാട് വീഡിയോകൾ സമൂഹമാധ്യമത്തിലും അതുപോലെതന്നെ യൂട്യൂബിലും ഇൻറർനെറ്റിലും ഒക്കെ നമ്മൾ പൊതുവേ കാണാറുണ്ട്. ഡയബറ്റിക്സിനെ കുറിച്ചും അതുപോലെ തന്നെ അത് ഉണ്ടായാൽ ചെയ്യേണ്ട വ്യായാമങ്ങളെക്കുറിച്ചും അതുപോലെതന്നെ ഭക്ഷണരീതികളെക്കുറിച്ച് കോംപ്ലിക്കേഷനുകളെ കുറിച്ചും അതുപോലെ കഴിക്കേണ്ട മരുന്നുകളെ കുറിച്ചും ഒക്കെ ഇഷ്ടംപോലെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.
ഡയബറ്റിക്സ് ഉള്ള ഒരു രോഗിക്ക് മരുന്ന് ഡോക്ടർ പ്രിസ്ക്രിബ് ചെയ്യുകയാണെങ്കിൽ മിക്കവാറും രോഗികളും ആദ്യം തന്നെ ചെയ്യുന്നത് ആ മരുന്നിനെ കുറിച്ച് ഗൂഗിൾ പോയി സെർച്ച് ചെയ്യുക എന്നുള്ളതാണ്. ഏറ്റവും കൂടുതലായി രോഗികൾക്ക് വിശ്വാസം ഉള്ളത് ഗൂഗിൾ ഡോക്ടറെയാണ്. ചികിത്സിക്കുന്ന ഡോക്ടറിനേക്കാൾ കൂടുതലായി അവർ വിശ്വാസം അർപ്പിക്കുന്നത് ഗൂഗിളിനെ ആണ്.
അതുകൊണ്ടുതന്നെ ഈ വീഡിയോ സീരീസിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചാണ്. പ്രമേഹത്തിന് നിലവിൽ ഉപയോഗിക്കുന്ന ആധികാരികമായുള്ള അതുപോലെതന്നെ ക്ലിയർ ആയുള്ള സത്യസന്ധമായി വസ്തുതയെ കുറിച്ച് പറയാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇതിൻറെ ആദ്യഭാഗത്തിൽ നിങ്ങളോട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് പ്രമേഹത്തിന്റെ ചികിത്സയെ അതായത് ചികിത്സ സംബന്ധമായ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരമാർത്ഥിക്കുന്നത്. തുടർന്നുള്ള ഓരോ എപ്പിസോഡിലും പിന്നീട് നമുക്ക് ഓരോ മരുന്നുകളെ കുറിച്ചുള്ള ഡീറ്റെയിൽ ആയിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.
രോഗികൾ മരുന്നു കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതുപോലെ ഏതൊക്കെ സമയത്താണ് മരുന്നുകൾ ഒഴിവാക്കേണ്ടതായി വരിക തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആയിരിക്കും ഞാൻ ഇവിടെ പറയാൻ പോകുന്നുണ്ടാവുക. ഈ രോഗി ഇങ്ങനെയുള്ള മരുന്ന് കഴിക്കണം എന്ന് ഞാൻ ഒരിക്കലും പറയുകയില്ല. ഡയബറ്റിക് ഉള്ള രോഗികൾ അറിഞ്ഞിരിക്കേണ്ട മരുന്നുകളെ കുറിച്ചും അതിൻറെ കാര്യങ്ങളെക്കുറിച്ച് മാത്രം ഇവിടെ പരമാർത്ഥിക്കുന്നു എന്ന് മാത്രമേയുള്ളൂ. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.