കുളികഴിഞ്ഞ് ഈറനോടെ ബെഡ് റൂമിലേക്ക് കയറി. കട്ടിലിന്റെ സൈഡിൽ കിടന്ന ചുവന്ന നൈറ്റി എടുത്തു ധരിച്ചിട്ട് ആബിദ നീലക്കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. ഹുക്കുകൾ ഓരോന്നായി ഇടുമ്പോൾ അവൾ എന്തോ ആലോചിച്ചിട്ട് അവളുടെ മനസ്സിൽ ചിരി വന്നു. ഇന്ന് അഫസലിക്ക ഗൾഫിൽ നിന്നും വരുന്ന ദിവസമാണ്. ഇപ്പോൾ പോയിട്ട് ഏകദേശം 5 വർഷം തികയുന്നു. രണ്ടാമത് ഗർഭിണി ആക്കിയിട്ടാണ് പഹയൻ അന്ന് പോയത്. അവൾ അത് ഓർത്തു നിന്നു പോയി.
ഇപ്പോൾ മോൻ ഒന്നാം ക്ലാസിലും മോൾ എൽകെജിയിലും ആയി. അപ്പോഴാണ് ബാപ്പയ്ക്ക് ലീവ് കിട്ടുന്നത് ഇങ്ങോട്ട് വരട്ടെ. ഇനി തിരിച്ചു പോകണ്ട എന്ന് പറയണം. ഇത്രയും നാൾ സമ്പാദിച്ചത് മതി ഇനി നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ചെയ്താൽ തന്റെയും മക്കളുടെയും കാര്യം നോക്കുകയും അതുപോലെ തന്നെ ഞങ്ങൾക്കൊപ്പം കഴിയുകയും ചെയ്യാം എന്ന് പറയണം. ഇനി ഇങ്ങനെ ദിവസങ്ങൾ എണ്ണി കാത്തിരിക്കാൻ എനിക്ക് വയ്യ. ഭർത്താവിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പിയിട്ട് നൈറ്റിയുടെ ഹുക്കുകൾ പൊട്ടിച്ച് ഹൃദയം പുറത്തു കാണുമോ എന്ന് വരെ അവൾക്ക് തോന്നിപ്പോയി.
ഇന്നലെ രാത്രി ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ആണ് എന്നോട് പറയുന്നത് ഞാൻ ഇന്ന് വെളുപ്പിനെ ഫ്ലൈറ്റിൽ നാട്ടിലേക്ക് വരും എന്നുള്ള കാര്യം. കഴിഞ്ഞ പ്രാവശ്യം വന്നതുപോലെ തന്നെ ടാക്സി വിളിച്ചു വന്നോളാം എന്ന് കർക്കശമായി അവൻ പറയുകയും ചെയ്തു. പക്ഷേ ഇക്കയ്ക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നുള്ള കാര്യം എനിക്ക് തോന്നിയത് കൊണ്ടാണ് ഇന്ന് നേരത്തെ തന്നെ എഴുന്നേറ്റത്. എന്തായാലും ഫ്ലൈറ്റ് കരിപ്പൂർ എത്തുമ്പോൾ 7 മണിയാകും. അവിടെനിന്ന് പരിശോധന എല്ലാം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ തീർച്ചയായും 9 മണിയാകും.
അതിനു മുന്നേ തന്നെ മക്കളെയും ഒരുക്കി എയർപോർട്ടിൽ എത്തണം എന്നത് എൻറെ ഒരു വാശിയാണ്. അവൾ ആലോചന മതിയാക്കി വേഗം തന്നെ മക്കളെ വിളിച്ചുണർത്തി. ബാത്റൂമിൽ കയറ്റി രണ്ടു പേരോടും ബ്രഷ് ചെയ്യാൻ പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി. അടുക്കളയിൽ ഇട്ടിരിക്കുന്ന ഡൈനിങ് ടേബിൾ അതിനുമുകളിൽ മൂടിവച്ചിരിക്കുന്ന പാത്രങ്ങളിൽ നിറയെ തൻറെ ഭർത്താവിന് വേണ്ടി അവൾ രാത്രി മുഴുവൻ ഉറക്കം പാചകം ചെയ്ത പലഹാരങ്ങൾ ആയിരുന്നു. അവനെ ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പം അവൾ തയ്യാറാക്കിയിരുന്നു. പിന്നീട് നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.