മരുമകളുടെ അടിവസ്ത്രം കഴുകി കൊടുക്കുന്ന അമ്മായിയമ്മ പിന്നീട് സംഭവിച്ചത് കണ്ടറിയൂ

നാട്ടിൽ ഇത്രയും അധികം പെൺകുട്ടികൾ ഉണ്ടായിട്ടുപോലും എന്റെ മകന് ഈ ഒരു പെണ്ണിന് മാത്രമേ കിട്ടിയുള്ളൂ. വൈകുന്നേരം പെണ്ണ് കാണാൻ പോയി വന്നതിനു ശേഷം ഉമ്മ പറഞ്ഞ വാക്ക് ആണ് ഇത്. ഉമ്മ പറഞ്ഞത് ചങ്കിലാണ് കൊണ്ടതെങ്കിലും മറുത്ത് ഒന്നും പറഞ്ഞില്ല. നേരെ പോയി മുറിയിൽ കയറി വാതിൽ അടച്ചു. ഉമ്മ പുറമേ നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നതും അതുപോലെതന്നെ ആരൊക്കെയോ ഫോൺ വിളിക്കുന്നതും അതിനുശേഷം ദേഷ്യപ്പെടുന്നതും ഒക്കെ കേട്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.

അറിയാതെ ഒന്നു മയങ്ങിപ്പോയി. വാതിലിന്റെ മുട്ട് കേട്ടാണ് ഉണർന്നത്. എണീറ്റ് സമയം നോക്കിയപ്പോൾ രാത്രി 9 മണിയായി. പോരാത്തതിന് നല്ല കത്തുന്ന വിശപ്പും ഉണ്ടായിരുന്നു. മോനെ സജി എണീറ്റു വാ എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് നീ പോയി കിടന്നോ ഉമ്മാൻറെ പൊന്നുമോൻ അല്ലേ വാതിൽ തുറക്കടാ. ഇപ്പോഴുള്ള പുന്നാരവും സ്നേഹവും ഒക്കെ കണ്ടാൽ പാവം തോന്നും. ഈ തള്ള തന്നെ ആയിരുന്നു വൈകുന്നേരം ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളിയത് എന്ന് സംശയിച്ചു പോയി.

മറുപടി ഒന്നും പറഞ്ഞില്ലെങ്കിൽ പോലും നല്ല ഒരു വറുത്ത മീനിന്റെ മണം മുറിയുടെ ഉള്ളിലേക്ക് അടിച്ചു കയറിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതെയായി. എന്നാലും ആത്മാഭിമാനം വിട്ടുള്ള കളി ഇല്ല എന്ന് മനസ്സിൽ ഉറപ്പിച്ച് മേശപ്പുറത്ത് ഇരുന്ന വെള്ളം എടുത്ത് മടമട എന്ന് കുടിച്ച് മൊബൈൽ ഓൺ ആക്കി ഫേസ്ബുക്കിൽ കയറി തപസ്സിരുന്നു. വാതിലിൽ ഉള്ള മുട്ടും വിളിയും കൂടി കൂടി വന്നു. ഉമ്മയ്ക്ക് എന്തോ ഒരു വല്ലാത്ത പരിഭ്രമം ഉള്ളതുപോലെ. അപ്പോഴേക്കും വാതിലിന്റെ അടുത്തുനിന്ന് ഉപ്പയുടെയും ഇക്കയുടെയും ശബ്ദം കേട്ട് തുടങ്ങി.

ഇനി ഞാൻ എങ്ങാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് വിചാരിച്ച് എല്ലാവരും കൂടി വാതിൽ പൊളിച്ച് അകത്തേക്ക് കയറി വന്നാലോ എന്നൊരു പേടിയും ഉണ്ടായിരുന്നു. എന്തായാലും ചത്തിട്ടില്ല എന്ന് അറിയാൻ വേണ്ടി എല്ലാവരോടും കൂടി എന്താ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. അത് കേട്ടതോട് തന്നെ പുറമേ നിന്നുള്ള മുട്ടും കലകല ശബ്ദവും ഒന്ന് ഒതുങ്ങി. അൽപനേരം നിശബ്ദയ്ക്കുശേഷം മൂത്ത ചേച്ചിയാണ് സംസാരിച്ചത്. അല്ലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായി ഞാൻ കലിപ്പിലാണ് എന്ന് തോന്നിക്കഴിഞ്ഞാൽ സന്ധി സംഭാഷണത്തിന് വേണ്ടി ചേട്ടൻറെ ഭാര്യയെ ആണ് എല്ലാവരും കൂടി നിയമിക്കുക. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.