എത്ര പഴക്കമുള്ള മൈഗ്രേനും ഇനി എളുപ്പത്തിൽ മാറ്റാം

ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങൾ പലർക്കും ഉണ്ടാകുന്നുണ്ടെങ്കിൽ പോലും അവയിൽ ഏറ്റവും ബുദ്ധിമുട്ടേറിയതും അതുപോലെതന്നെ പല ആളുകൾക്കും കൂടുതൽ ഇന്നത്തെ കാലത്ത് കൂടുതലായി കാണുന്നതുമായ ഒരു രോഗമാണ് അമിതമായ തലവേദന അഥവാ മൈഗ്രൈൻ.മൈഗ്രേനെ കുറിച്ച് കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്ക് മുന്നിൽ ചെയ്തിരിക്കുന്നത്.

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിച്ചിട്ടുള്ള ആളുകളാണ്. തലവേദന വരുമ്പോൾ അതിന്റെ ഒരു ബുദ്ധിമുട്ട് സങ്കടം ദേഷ്യം എല്ലാം തന്നെ നമ്മൾ അറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു തലവേദന ദിവസവും വരികയാണെങ്കിൽ അതായത് ആഴ്ചയിൽ ഒന്ന് രണ്ട് തവണ മാസത്തിൽ മൂന്ന് നാല് തവണ ഒക്കെ വരുമ്പോൾ അത് ഒരിക്കലും സഹിക്കാൻ സാധിക്കുന്ന ഒന്നല്ല. സാധാരണയായി മൈഗ്രേൻ തലവേദന നമ്മൾ എട്ടാം ക്ലാസ് അല്ലെങ്കിൽ ഒമ്പതാം ക്ലാസ് പത്താം ക്ലാസ് പഠിക്കുന്ന സമയത്ത് തുടങ്ങും പിന്നെ അത് കോളേജിൽ ഒക്കെ എത്തുമ്പോൾ കൂടുകയും പിന്നീട് ഒരു 30 40 വയസ്സ് ഒക്കെ ആകുമ്പോൾ അത് നിക്കുകയും പിന്നീട് കുറെ കാലത്തേക്ക് അത് ഇല്ലാതിരിക്കുകയും ചെയ്യുന്നു.

ഇതാണ് സാധാരണഗതിയിൽ മൈഗ്രൈൻ അതിൻറെ സ്വഭാവം ഇങ്ങനെയാണ്. മൈഗ്രേൻ തലവേദന എല്ലാവർക്കും ഒരുപോലെയല്ല വരുന്നത്. ക്ലാസിക്കൽ മൈഗ്രേൻ എന്ന് പറയുന്ന ഒരുതരം തലവേദനയുണ്ട്. അത് ഒരു സൈഡിൽ മാത്രമാണ് കൂടുതലായി കാണുന്നത് അതായത് ഇടത്തെ സൈഡിലാണ് തലവേദന എങ്കിൽ മറ്റ് സൈഡിൽ കുഴപ്പമുണ്ടാകില്ല ഇനി വലത്തെ സൈഡിലാണ് തലവേദന എങ്കിൽ ഇടത്തെ സൈഡിൽ കുഴപ്പമുണ്ടാകില്ല അങ്ങനെയാണ് അതിൻറെ ലക്ഷണം.

ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് തുടങ്ങുന്ന തലവേദന സാധാരണ രീതിയിൽ കൂടി കൂടിവന്ന പിന്നീട് അത് കുറയാൻ തുടങ്ങും അതാണ് ക്ലാസിക്കൽ മൈഗ്രേൻ എന്ന് പറയുന്നത്. ചില ആളുകൾക്ക് മൈഗ്രേൻ ഇങ്ങനെ കൂടി വരുന്നതനുസരിച്ച് അതായത് തലവേദന കൂടുന്നതിനേക്കാൾ മുന്നേ തന്നെ ഒരു വെളിച്ചും നമ്മുടെ സൈഡിലേക്ക് ഇങ്ങനെ ഇറങ്ങി വരുന്നതായി നമുക്ക് തോന്നും. അത് ഇങ്ങനെ ഇറങ്ങി വന്ന് കണ്ണിന്റെ അടുത്ത് എത്തുമ്പോഴേക്കും തലവേദന തുടങ്ങുകയും ചെയ്യും. പിന്നീട് നമ്മൾ മരുന്ന് കഴിക്കുമ്പോൾ ശർദിക്കുകയും അത് കഴിഞ്ഞ തലവേദന കുറയുകയും ചെയ്യുന്നു.

അതുപോലെ വളരെ താരതമ്യേന കുറഞ്ഞ രീതിയിൽ ചില ആളുകളിൽ തലവേദന മാത്രമായിട്ടുള്ള അത് കയ്യിലേക്കും പുറത്തേക്കും കാലിലേക്കും വരെ മൈഗ്രേൻ വരാനുള്ള സാധ്യതയുണ്ട്. തലവേദന എന്ന് നമ്മൾ പറയുകയാണെങ്കിൽ പോലും അത് ചിലപ്പോൾ കഴുത്തിലേക്ക് ഇറങ്ങി വരാറുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.