വണ്ടിയിടിച്ച ഉമ്മയുടെ വീട്ടിൽ വിവരമറിയിക്കാൻ പോയ കാഴ്ച കണ്ട് കണ്ണുനിറഞ്ഞു പോയി

കാലങ്ങൾ കുറെ കഴിഞ്ഞ് വിദേശത്തുനിന്നും അവധിക്ക് വന്നതായിരുന്നു അയാൾ. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ഒരു പ്രത്യേക ആവശ്യത്തിനായി പുറത്തു പോകുന്നതിനു വേണ്ടി അയാൾ അകത്തേക്ക് നോക്കി പറഞ്ഞു അമ്മേ ഞാൻ ഇറങ്ങട്ടെ. ബസ് വരാനുള്ള സമയം ആയിട്ടില്ല. റോഡിന് വലതുവശത്ത് കാണുന്ന വീടും കടമുറിയും അടക്കുന്ന ബംഗ്ലാവ് അവിടത്തെ പ്രധാന വ്യാപാരി ആയിരുന്ന മുഹമ്മദ് ഇക്കയുടെ ആണ്.

പള്ളിക്കൂടത്തിൽ പോകുമ്പോൾ നിത്യവും കാണാറുണ്ടായിരുന്നു. സാധനങ്ങളുടെ പൈസയും വാങ്ങി പണപ്പെട്ടിയിൽ വയ്ക്കുന്ന അദ്ദേഹത്തെ ഇപ്പോൾ നല്ല ഓർമ്മയുണ്ട്. കറുത്ത കണ്ണടയും വെള്ള വസ്ത്രവും ആണ് അയാളുടെ വേഷം. കടയിൽ നിറയെ പണിക്കാരും അതുപോലെതന്നെ സാധനങ്ങൾ വാങ്ങാൻ വേണ്ടി നിൽക്കുന്ന ആളുകളുടെ തിരക്കും ഇപ്പോഴും കാണും. പ്രമാണിയായ ഗഫൂറിന്റെ ബാപ്പയുടെ കടയാണ് അത്.

കുറെ ബസ്സുകൾ ആ സമയത്ത് സ്റ്റോപ്പിലേക്ക് വന്ന് ഞാൻ ഇല്ലാതെ ആളുകളെ ഇറക്കി പുറപ്പെട്ടു. ഇനിയും സമയം കളയണ്ട എന്ന് ഞാനും വിചാരിച്ചു അടുത്ത ബസ്സിൽ കയറി നാട്ടികയിൽ ഇറങ്ങി. എസ് എൻ കോളേജ് വശത്തെ കെട്ടിടമാണ് ലക്ഷ്യം. സ്റ്റോപ്പിൽ നിന്നും ഇറങ്ങി രണ്ട് സ്റ്റെപ്പ് വെച്ച് കാണും. വഴിയാത്രകരായിരുന്ന രണ്ടുപേർ റോഡ് മുറിച്ച് കടക്കുകയായിരുന്നു.

യാത്രക്കാരെ ഇടിച്ചുറപ്പിച്ച് കുറെ നേരം റോഡിലൂടെ നിരഞ്ഞു നീങ്ങി. ഇടിയുടെ ആധിക്യത്തിൽ മധ്യവയസ്ക്ക ആയിരുന്ന അവരുടെ ബോധം പോവുകയും റോഡിൽ നിറയെ രക്തം ചിതറുകയും ചെയ്തു. പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ ഓടി കൂടി എങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആരും ശ്രമിച്ചില്ല. നിമിഷനേരം മനസ്സ് ഒരു തീരുമാനത്തിലെത്തി.

ഒരു നിമിഷം ആലോചിച്ച് ശേഷം രക്തത്തിൽ കുളിച്ച് ഉമ്മയുടെ തല താങ്ങി ടാക്സി വിളിച്ച് ആശുപത്രിയിലേക്ക് പാഞ്ഞു. വണ്ടി നീങ്ങുന്നതിന് ഇടയിൽ തന്നെ ഉമ്മയുടെ കണ്ണുകൾ തുറക്കുകയും ആരെയോ തിരക്കുന്നത് പോലെ തോന്നുകയും ചെയ്തു. പിന്നെ മുഖത്തുനോക്കി ദൈന്യതയോടെ പറഞ്ഞു മോൻ എൻറെ വീട്ടിൽ ഒന്ന് അറിയിക്കോ? അതിനെന്താ ഉമ്മയുടെ വീട് എവിടെയാണ് എന്ന് പറയൂ. അവർ വേദനയ്ക്ക് ഇടയിലും എന്തോ ആലോചിക്കുന്നതു പോലെ നിന്നു. പിന്നെ പറഞ്ഞു തുടങ്ങി എൻറെ വീട്ടിൽ പറയേണ്ട അടുത്ത വീട്ടിൽ പറഞ്ഞാൽ മതി. അവർ വരും മോൻറെ കൂട്ടരാണ്. പരമ്പരാഗതമായ വസ്ത്രധാരണം ആയിരുന്നു അവരുടെ വേഷം. വെടിപ്പാർന്ന ആ വസ്ത്രത്തിൽ നിറയെ രക്തം പടർന്നിരുന്നു.