പ്രമേഹത്തിന് ഇത്തരം മരുന്നുകൾ കഴിച്ചാൽ നിങ്ങളുടെ കിഡ്നിയുടെ അവസ്ഥ ഇതായിരിക്കും

നമുക്ക് എല്ലാവർക്കും അറിയാവുന്ന നവംബർ 14 ലോകപ്രമേഹ ദിനമാണ്. ഈ വർഷത്തെ ഡയബറ്റിക് തീം എന്നു പറയുന്നത് ഡയബറ്റിക് എജുക്കേഷൻ ആണ് എന്ന് വെച്ചാൽ പ്രമേഹത്തെ കുറിച്ചുള്ള അവബോധമാണ് അത് എല്ലാവർക്കും എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനം അതിനോട് അനുബന്ധിച്ച് ചെയ്യാനായി ഉദ്ദേശിക്കുന്നത്.

അതുകൊണ്ടുതന്നെ നമ്മൾ ചെയ്യുന്ന വീഡിയോസിൽ കൂടുതലായിട്ടും ഇത്തരം ഒരു അവബോധം ഉണ്ടാക്കുകയും അതിന്റെ ഭാഗമായി ഒരു എജുക്കേഷൻ അല്ലെങ്കിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അറിവ് അതിന്റെ ചികിത്സയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട സയൻസ് എന്താണ് എന്നൊക്കെയാണ് നമ്മൾ ഇനി ചർച്ച ചെയ്യാനായി ഉദ്ദേശിക്കുന്നത്. ഈ വീഡിയോയിൽ പലപ്പോഴും പലരും എന്റെ ക്ലിനിക്കിൽ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

ഈ പ്രമേഹ രോഗത്തിന് വേണ്ടിയുള്ള മരുന്നുകൾ നമ്മൾ കഴിക്കുകയാണെങ്കിൽ അത് നമ്മുടെ മറ്റ് അവയവങ്ങളെ പ്രതികൂലമായ രീതിയിൽ ബാധിക്കുമോ എന്നുള്ളതാണ് ഏകദേശം എല്ലാവരുടെയും ഒരു ചോദ്യചിഹ്നമായി മാറുന്നത്. ലിവറും കിഡ്നിയും അല്ലെങ്കിൽ ഹൃദയം ഒക്കെ ഇത് കഴിക്കുന്നത് മൂലം അടിച്ചു പോകുമോ ഇതാണ് പലർക്കും പലപ്പോഴും ഉള്ള ഒരു പേടി.

അതിൻറെ ഭാഗമായി തന്നെ വരുന്ന അടുത്ത ഒരു ചോദ്യമാണ് മരുന്ന് പ്രമേഹത്തിന് കഴിക്കുന്നത് നല്ല കാര്യം അല്ലല്ലോ അതിനേക്കാൾ കൂടുതലായി ഇൻസുലിൻ ഉപയോഗിക്കുന്നത് അല്ലേ ശരീരത്തിന് നല്ലത് എന്നുള്ള ചോദ്യമാണ്. ഈ രണ്ടു ചോദ്യങ്ങൾക്കും വേണ്ടിയുള്ള ഒരു ഉത്തരം എന്ന നിലയിലാണ് ഈ ഒരു വീഡിയോ നമ്മൾ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

പലരും ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇത് വേറെ മറ്റു ജനങ്ങൾ ഇത് ചോദിക്കുന്നില്ല എങ്കിൽ പോലും അവരുടെ മനസ്സിൽ നിലനിൽക്കുന്ന ഒരുപാട് തെറ്റായ സംശയങ്ങളും അതുപോലെതന്നെ ചോദ്യങ്ങളുമാണ് ഇവ. അവർ ഇൻറർനെറ്റിലും മറ്റും നോക്കുമ്പോൾ ഇത്തരത്തിലുള്ള കമന്റ് ഒക്കെ കാണുമ്പോൾ അവർക്ക് ഇതിനെക്കുറിച്ചുള്ള പേടിയും മറ്റ് സംശയങ്ങളും ഒക്കെ വരുന്നത് സർവ്വസാധാരണ തന്നെയാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.