തന്റെ പാവപ്പെട്ട കൂട്ടുകാരനെ വീട്ടിൽ നിർത്തി പോയ യുവാവ് തിരിച്ചുവന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മോളെ നിന്നോട് ഹരിക്കുട്ടൻറെ കുട്ടിയെ നോക്കാൻ ചെല്ലുമോ എന്ന് കുഞ്ഞു ചോദിച്ചു. വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദീപയെ ഏൽപ്പിക്കുമ്പോൾ മകളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്. അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറി പോയി.

ആ കുഞ്ഞിന് ആറുമാസം മാത്രമേ പ്രായം ആയിട്ടുള്ളൂ അവിടെ നിൽക്കുന്ന തള്ള ആണെങ്കിൽ അതിന് നേരാവണ്ണം നോക്കുകയില്ല. വൈകുന്നേരം അത്താഴം കഴിക്കുമ്പോൾ ആണ് കേശവൻ അത് പറഞ്ഞത്. അവൾ മറുപടി ഒന്നും പറയാതെ തല കൊമ്പിട്ട് ചോറ് പാത്രത്തിൽ നോക്കിയിരുന്നതേയുള്ളൂ. ജോലിക്ക് വേണ്ടി അല്ല എന്നാലും മോൾക്കും അത് ഒരു ആശ്വാസമാകും. വെറുതെ ഇവിടെ ചടഞ്ഞു കൂടിയിരുന്നു മനസ്സ് വിഷമിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ? പിന്നെ ഹരികുഞ്ഞിനെ നമുക്ക് എല്ലാവർക്കും അറിയുന്നതാണല്ലോ. ഞാനും അവിടെ ഇടയ്ക്ക് ഒക്കെ കാണുമല്ലോ. മോൾ ഒന്ന് ആലോചിച്ചു തീരുമാനം പറയൂ. നീ ഇങ്ങനെ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ അത് പറഞ്ഞു മുഴുപ്പിക്കാതെ ഒഴുകിവന്ന കണ്ണുനീർ ഇടതു കൈകൊണ്ട് തുടച്ച് അയാൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു.

മുന്നിലിരിക്കുന്ന ചോറ് പാത്രത്തിൽ അല്പനേരം കൂടി വിരലിട്ട് ഇളക്കി അതിനുശേഷം ആണ് അവൾ പാത്രങ്ങളുമായി അകത്തേക്ക് പോയത്. പാത്രങ്ങളൊക്കെ കഴുകി അടക്കിവെച്ച് വരുമ്പോഴേക്കും കേശവൻ കിടക്കാൻ പോയിരുന്നു. പുറത്തെ ലൈറ്റുകൾ എല്ലാം അടച്ചു മുറിയിൽ കയറി ദേവി കുറച്ചുനേരം കട്ടിലിൽ തന്നെ ഇരുന്നു. മേശയിൽ ഇരിക്കുന്ന ദേവിയുടെയും സുധിയുടെയും കല്യാണ ഫോട്ടോ അവൾ കൈ നീട്ടി എടുത്തു. അല്പം നേരം അതിൽ നോക്കിയിരുന്നപ്പോൾ തന്നെ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുനീർ അതിലേക്ക് വീണു തുടങ്ങി.

ചുരിദാർ ടോപ്പിന്റെ തുമ്പ് കൊണ്ട് കയ്യിലിരുന്ന ഫോട്ടോ തുടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴും അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകിക്കൊണ്ടിരുന്നു. മുറിയിലെ ലൈറ്റ് അടച്ച് അവൾ ഉറങ്ങാൻ കിടന്നെങ്കിലും അതുപോലെ തന്നെ ഉറക്കം കിട്ടാതെ അവൾ തിരിഞ്ഞും മറിഞ്ഞും കുറെ നേരം കിടന്നു. അപ്പോഴൊക്കെ അവൾ ചിന്തിച്ചിരുന്നത് അച്ഛൻ പറഞ്ഞിരുന്ന കാര്യങ്ങളെക്കുറിച്ച് ആയിരുന്നു. പിന്നീട് സംഭവിച്ചത് അറിയാൻ വീഡിയോ മുഴുവനായി കാണുക.